അന്ന് തീയറ്റർ കത്തിക്കുമെന്ന് ഭീഷണി; പുരസ്‌കാരത്തിന് ശേഷം ‘ആർആർആർ’ ടീമിന് ബിജെപി എംപിയുടെ അഭിനന്ദനം

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ ആർആർആർ ടീമിനെ അഭിനന്ദിച്ച് കൊണ്ട് തെലങ്കാന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ എംപി. എന്നാൽ ബിജെപി എംപി സിനിമ റിലീസിന് മുമ്പ് നടത്തിയ ഒരു പ്രസ്താവനയാണ് വിമർശനത്തിനിടയാക്കിയിരുന്നത്. (bjp mp congatulates rrr team for celebrating golden globe)
ആർആർആർ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ കത്തിക്കുമെന്നായിരുന്നു ബിജെപി എംപി അന്ന് നടത്തിയ പ്രസ്താവന.എന്നാൽ പുരസ്‌കാര നേട്ടത്തിന് ശേഷം ആർആർആർ ലോകവേദിയിൽ ഇന്ത്യയെ അഭിമാനം കൊള്ളിപ്പിച്ചു എന്നായിരുന്നു ബിജെപി എം പിയുടെ അഭിനന്ദനം.
സിനിമയിൽ ഗോത്രവർഗ വിഭാഗ നേതാവ് കൊമരം ഭീമിന്റെ കഥാപാത്രം അവതരിപ്പിച്ച ജുനിയർ എൻടിആർ മുസ്ലീം വേഷവിധാനം ധരിച്ചെത്തുന്ന ഭാഗമാണ് ബന്ദി സഞ്ജയ് കുമാറിനെ ചൊടിപ്പിച്ചത്.
ആഗോളതലത്തിൽ ചിത്രം വൻവിജയം നേടിയതിന് ശേഷം രണ്ട് വർഷത്തിന് ശേഷം പുരസ്‌കാര നേട്ടത്തിൽ ചിത്രത്തിന്റെ ടീമിനെ അഭിനന്ദിച്ചതിന് നിരവധി ആളുകളാണ് അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തിയത്.
Story Highlights: bjp mp congatulates rrr team for celebrating golden globe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here