ബ്രസീലിയൻ ഡിഫൻഡർ ജോവോ മിറാൻഡ വിരമിക്കൽ പ്രഖ്യാപിച്ചു

മുൻ ബ്രസീൽ പ്രതിരോധ താരം ജോവോ മിറാൻഡ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് 38 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. വിട പറയാനുള്ള നിമിഷം വന്നിരിക്കുന്നു, ഫുട്ബോലിൻ്റെ ആരാധകനായി തുടരുമെന്നും മിറാൻഡ പറഞ്ഞു.
2009 മുതൽ 2019 വരെ 58 തവണ ബ്രസീൽ ജേഴ്‌സിയിൽ അദ്ദേഹം കളത്തിലിറങ്ങി. ബ്രസീലിയൻ പ്രതിരോധത്തിലെ വൻ മതിലായിരുന്നു മിറാൻഡ. 2018 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് തോറ്റ് ബ്രസീൽ പുറത്താകുന്നത് വരെയുള്ള അഞ്ച് മത്സരങ്ങളിലും അദ്ദേഹം കളിച്ചു. 2019ൽ കോപ്പ അമേരിക്കയും അതിന് മുമ്പ് ഫിഫ കോൺഫെഡറേഷൻ കപ്പും നേടിയ ടീമുകളിലും അദ്ദേഹം ഉണ്ടായിരുന്നു.
ബ്രസീലിയൻ സീരി എയിലെ കോറിറ്റിബയിലാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. കോറിറ്റിബയിലെ വിജയങ്ങൾ അദ്ദേഹത്തെ സാവോ പോളോ എഫ്സിയിൽ എത്തിച്ചു. 2013 ലിലും 2014 ലിലും അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ലീഗ് കിരീടങ്ങൾ നേടി. 18 വർഷത്തെ കരിയറിൽ അദ്ദേഹം ഫ്രാൻസിൽ സോചൗക്‌സിനായും ഇറ്റലിയിൽ ഇന്റർ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്.
Story Highlights: Former Brazil Center-Back Miranda Announces Retirement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here