ഒ.ടി.ടി റിലീസിലും ഞെട്ടിച്ച് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്; വിനീത് ചിത്രം ഹോട്‌സ്റ്റാറിൽ 13ന് എത്തും

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ് ഒ.ടി.ടിയിൽ. മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ച ചിത്രം ജനുവരി 13 വെള്ളിയാഴ്ചയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്. ( Mukundan Unni Associates all set for OTT release ).
ചെകുത്താന്റെ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്ന 13 ാം തീയ്യതിയും വെള്ളിയാഴ്ചയും ഒത്തുചേരുന്ന ദിവസം തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന പ്രത്യേകതയും ഒ.ടി.ടി റിലീസിനുണ്ട്.
നവംബർ 11നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ബ്ലാക്ക് കോമഡി ജേണറിൽ ഉൾപ്പെടുന്ന ചിത്രത്തിൽ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്.
ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദറും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത.
വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവിറാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര, ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നേരത്തെ ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. 2024 ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് നടൻ വിനീത് ശ്രീനിവാസൻ പറഞ്ഞത്.
ക്യാമറ വിശ്വജിത്ത് ഒടുക്കത്തിൽ, അഭിനവ് സുന്ദർ നായകും നിധിൻ രാജ് അരോളും ചേർന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികൾക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകർന്നിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: പ്രദീപ് മേനോൻ, അനൂപ് രാജ് എം. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈൻ: രാജ് കുമാർ പി, കല: വിനോദ് രവീന്ദ്രൻ, ശബ്ദമിശ്രണം: വിപിൻ നായർ, ചീഫ് അസോ. ഡയറക്ടർ: രാജേഷ് അടൂർ, അസോ. ഡയറക്ടർ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കളറിസ്റ്റ്: ശ്രീക് വാരിയർ.
സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. VFX സൂപ്പർവൈസർ : ബോബി രാജൻ, VFX : ഐറിസ് സ്റ്റുഡിയോ, ആക്‌സൽ മീഡിയ. ലൈൻ പ്രൊഡ്യൂസർമാർ: വിനീത് പുല്ലൂടൻ, എൽദോ ജോൺ, രോഹിത് കെ സുരേഷും വിവി ചാർലിയുമാണ് സ്റ്റിൽ, മോഷൻ ഡിസൈൻ: ജോബിൻ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലർ: അജ്മൽ സാബു. പി.ആർ.ഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിസൈനുകൾ: യെല്ലോടൂത്ത്സ്.
Story Highlights: Mukundan Unni Associates all set for OTT release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here