പഴകിയ ഇറച്ചിക്ക് പിന്നാലെ പാലും, കൊച്ചിയില്‍ 100 കവര്‍ പഴകിയ പാല്‍ പിടിച്ചെടുത്തു

കൊച്ചി കളമശേരിയിൽ പഴകിയ പാൽ പിടികൂടി. കുസാറ്റ് കാമ്പസിന് സമീപത്തെ ഡെയിലി മീറ്റ് എന്ന സ്ഥാപനത്തിൽ നിന്നാണ് പഴകിയ പാൽ പിടികൂടിയത്. നഗരസഭാ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് കുസാറ്റ് കാമ്പസ് പരിസരത്ത് നിന്നും പാൽ പിടികൂടിയത്. രാവിലെ 500 കിലോ അഴുകിയ ഇറച്ചി കളമശേരിയിൽ നിന്നും പിടിച്ചെടുത്തിരുന്നു, അതിന് തുടർച്ചയായാണ് ഭക്ഷ്യദുരക്ഷാ വിഭാഗം വീണ്ടും പരിശോധന ശക്തമാക്കിയത്. (Old cover milk seized in raid in Kalamasery)
100 പാക്കറ്റ് പാൽ ആണ് ഇപ്പോൾ പിടികൂടിയത്. നഗരസഭാ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാൽ പിടികൂടിയത്. ഇപ്പോൾ സ്ഥാപനത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് നഗരസഭാ അധ്യക്ഷൻ സീമ കണ്ണൻ അറിയിച്ചു. ഷാർജ ലെസി എന്നിവ നിർമ്മിക്കാനായി സൂക്ഷിച്ചിരുന്ന പാലാണ് പിടികൂടിയത്.
കളമശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാൻ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശേരി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്യത്തിലായിരുന്നു പരിശോധന. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശി ജുനൈസിൻ്റേതാണ് സ്ഥാപനം.
Story Highlights: Old cover milk seized in raid in Kalamasery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here