Advertisement

കുവൈത്തിൽ 268 വെബ്സൈറ്റുകൾ വിലക്കി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

January 13, 2023
Google News 1 minute Read

കുവൈത്തിൽ കഴിഞ്ഞ വർഷം 268 വെബ്സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും 30 വെബ്സൈറ്റുകൾ പിൻവലിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്.

ഇതോടൊപ്പം ബൗദ്ധിക സ്വത്തവകാശത്തിന്റെയും പ്രസിദ്ധീകരണ അവകാശങ്ങളുടെയും ലംഘനം കാരണം 193 സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട് . കുവൈത്ത് നിയമങ്ങളും ഇസ്‌ലാമിക തത്വങ്ങളും പാലിക്കാത്തതിനാൽ 52 വെബ്സൈറ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചതായും സോഫ്റ്റ്വെയർ, അനുചിതമായ ബ്രൗസർ ഉള്ളടക്കം, വഞ്ചന, എന്നിവ കാരണം 23 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തായും അധികൃതർ അറിയിച്ചു.

Story Highlights: Communications Authority blocked 268 websites in 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here