ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ നോട്ടീസിന്മേൽ തുടർ നടപടി ഉണ്ടാകരുതെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഉച്ചയ്ക്ക് 1.45 നാണ് സിംഗിൾ ബഞ്ച് ഹർജികൾ പരിഗണിക്കുന്നത്. ( High Court will hear final hearing petitions of VCs ).
കാലിക്കറ്റ്, എം.ജി, ശങ്കരാചാര്യ സംസ്കൃതം സർവകലാശാലാ വിസി മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ക്വോ വാറണ്ടോ ഹർജികളും കോടതി പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് അന്തിമ വാദം കേൾക്കുന്നത്.
ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിന്റ നിയമ സാധുത പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ വാദം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി നിയമിക്കപ്പെട്ട വി.സി മാർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നാണ് ചാൻസലറായ ഗവർണ്ണറുടെ വാദം.
Story Highlights: High Court will hear final hearing petitions of VCs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here