ആ പതിനായിരം കോടിയുടെ ഭാഗ്യവാൻ ആര് ? മെഗാ മില്യൺ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വെള്ളിയാഴ്ചയും 13-ാം തിയതിയും ഒത്തുവരുന്ന ദിനം പൊതുവെ അശുഭകരമാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇന്നത്തെ ഈ ദിവസം ഭാഗ്യമായി മാറുന്ന ഒരാൾ നമുക്കിടയിൽ തന്നെയുണ്ട്. അയാളുടെ കൈയിൽ പതിനായിരം കോടിരൂപയുടെ ഭാഗ്യം ഒളിഞ്ഞിരിക്കുന്ന മെഗാ മില്യൺ ലോട്ടറി ടിക്കറ്റും ഉണ്ടാകും. ഇന്നാണ് മെഗാ മില്യൺ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനമായ 1.35 ബില്യൺ ഡോളറിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ( mega million lottery draw today )
ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ മെഗാ മില്യൺ വിജയിയെ ലഭിക്കാതിരുന്നതോടെയാണ് ഗെയിമിന്റെ ഉയർന്ന സമ്മാനം 1.35 ബില്യൺ ഡോളറിൽ എത്തിയത്. ഇത് യുഎസ് ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്മാനമാണ്.
1.35 ബില്യൺ ലോട്ടറിയടിക്കുന്ന വിജയിക്ക് ടാക്‌സ് കഴിച്ച് 707.9 മില്യൺ ഡോളറാണ് പണമായി ലഭിക്കുക. ഇതിൽ നിന്ന് 24% അതായത് 169.9 മില്യൺ ഡോളർ നികുതി നൽകണം. ബാക്കി വരുന്ന 538 മില്യൺ ഡോളറിൽ 37% ആദായ നികുതിയും കിഴിച്ചുള്ള 446 മില്യൺ ഡോളറാണ് വിജയിക്ക് ലഭിക്കുക. അതായത് 36,24,41,90,000 രൂപ !
Story Highlights: mega million lottery draw today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here