Advertisement

വലിയ നിയമപോരാട്ടം; മലപ്പുറം സഹകരണ ബാങ്ക് – കേരള ബാങ്ക് ലയനം ചരിത്ര നിമിഷമെന്ന് മന്ത്രി വാസവൻ

January 13, 2023
Google News 1 minute Read

മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിൽ പ്രതികരണവുമായി സഹകരണ മന്ത്രി വി.എൻ വാസവൻ. ലയനം സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു. ജനങ്ങൾക്കും നാടിനും ഗുണകരമായ തീരുമാനമായിരുന്നു സർക്കാർ കൈക്കൊണ്ടത്. കേരള വികസനത്തിന് കൂടുതൽ കരുത്തുനൽകുന്ന തീരുമാനമായി ഈ ലയനം മാറുമെന്നും ലയനം ഒരു ചരിത്ര നിമിഷമാണെന്നും വിഎൻ വാസവൻ പ്രതികരിച്ചു.

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാതെ ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധിക്കെതിരായ ഹർജി ഡിവിഷൻ ബഞ്ച് തള്ളി. നടപടി നിയമാനുസൃതമെന്ന് വിലയിരുത്തിയായിരുന്നു ജസ്റ്റിസ് വി.ജി.അരുൺ കഴിഞ്ഞ ദിവസം സ്റ്റേ ആവശ്യം നിരസിച്ചത്.

ഇതിനെതിരെ മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റും, 93 സഹകരണ സംഘങ്ങളുമായിരുന്നു അപ്പീൽ നൽകിയത്. ലയന ഉത്തരവ് ഇറക്കിയതായി സർക്കാർ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.

Story Highlights: V N Vasavan About Kerala Bank Merging

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here