Advertisement

ആറ് വര്‍ഷത്തിനിടെ അഴിമതി നിരോധന നിയമപ്രകാരം നടപടിയുണ്ടായത് 112 ഉദ്യോഗസ്ഥര്‍ക്കെതിരെയെന്ന് കണക്കുകള്‍

January 14, 2023
Google News 4 minutes Read

സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 112 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അഴിമതി നിരോധിത നിയമപ്രകാരം വിജിലന്‍സ് നടപടി സ്വീകരിച്ചതായി രേഖകള്‍. വിജിലന്‍സ് മേധാവി ഉള്‍പ്പെടെ 3 ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും അന്വേഷണം നടക്കുന്നുവെന്നും വിവരാവകാശനിയമ പ്രകാരമുള്ള ചോദ്യത്തിന് വിജിലന്‍സ് മറുപടി നല്‍കി. (112 officials have been prosecuted under the Prevention of Corruption Act in 6 years)

സംസ്ഥാന പൊലീസ് സേനയില്‍ ഡിവൈഎസ്പി മുതല്‍ എസ് ഐ വരെയുള്ള ആറ് പേര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്. വിജിലന്‍സ് ഡിജിപി മനോജ് എബ്രഹാമിനെതിരെയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിക്കെതിരെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്തിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു.

അഴിമതി കേസുകളില്‍ സംസ്ഥാനത്തെ 112-ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും രേഖകള്‍ സൂചിപ്പിക്കുന്നു.

Story Highlights: 112 officials have been prosecuted under the Prevention of Corruption Act in 6 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here