സ്‌റ്റേഷനില്‍ വച്ച് താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: ഒളിവിലായിരുന്ന പൊലീസുകാരന്‍ അറസ്റ്റില്‍

ആറന്മുള സ്റ്റേഷനില്‍ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന എസ് ഐ അറസ്റ്റില്‍. കൊല്ലം പത്തനാപുരം സ്വദേശി സജീഫ് ഖാനാണ് അറസ്റ്റിലായത്. രഹസ്യ കേന്ദ്രത്തില്‍ ഒളവില്‍ താമസിച്ചുവരവേ പത്തനംതിട്ട വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണ വിധേയമായി സജീവ് ഖാനെ നേരത്തെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. (aaranmula station police officer arrested in rape case)
ഇക്കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിലെ കാന്റീന്‍ അടുക്കളയില്‍ വച്ച് യുവതിയെ പൊലീസുകാരന്‍ അപമാനിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് യുവതി സ്റ്റേഷനിലെ വനിതാ പൊലീസുകാരോട് വിവരം പറയുകയും അവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട വനിത സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
യുവതിയുടെ പരാതി ആദ്യം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാതിയില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയതോടെ പൊലീസുകാരന്‍ ഒളിവില്‍ പോകുകയായിരുന്നു.
Story Highlights: aaranmula station police officer arrested in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here