എല്ലാ ഭക്ഷണ സാധനങ്ങളും കേടാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ടോ? ഇവ തണുപ്പിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ല

ഭക്ഷണ സാധനങ്ങള്‍ എല്ലാം തന്നെ കേടാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കണമെന്നാണ് എല്ലാവരും കരുതുന്നത്. ഫ്രിഡ്ജില്‍ വയ്ക്കുന്നതോടെ എല്ലാ ഭക്ഷണവും ഫ്രഷായും ചീത്തയാകാതെയും രുചി നഷ്ടപ്പെടാതെയും സൂക്ഷിക്കപ്പെടുമെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ എല്ലാ ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കപ്പെടേണ്ടവയാണോ? ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതില്ലാത്ത ചില ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം. (foods you don’t have to refrigerate)
കാപ്പിപ്പൊടി, കോഫി ബീന്‍സ്
ചിലരെങ്കിലും കോഫി ബീന്‍സോ കാപ്പിപ്പൊടിയോ ഫ്രിഡ്ജില്‍ വച്ച് സൂക്ഷിക്കാറുണ്ട്. എന്നാല്‍ കാപ്പി അങ്ങനെ തണുപ്പിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ല. കാപ്പിപ്പൊടിയുടെ രുചിയും മേന്മയും നിലനിര്‍ത്താന്‍ എയര്‍ ടൈറ്റായ പായ്ക്കറ്റിലോ ടിന്നിലോ അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്.
വെളുത്തുള്ളി
കേള്‍ക്കുമ്പോള്‍ വിരോധാഭാസമെന്ന് തോന്നാമെങ്കിലും വെളുത്തുള്ളി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ പൂപ്പലുകളുടെ വളര്‍ച്ച കൂടുകാണ് ചെയ്യുന്നത്. വൃത്തിയുള്ള പേപ്പര്‍ ബാഗിലോ മുട്ടയുടെ പെട്ടിയിലോ മറ്റോ വെളുത്തുള്ളി ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഒരുപാട് വാങ്ങി സൂക്ഷിക്കാതെ ആവശ്യത്തിന് മാത്രം വാങ്ങി ഉപയോഗിക്കാം.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
തേന്‍
കൃത്യമായി സൂക്ഷിച്ചാല്‍ വര്‍ഷങ്ങളോളം ഒരു കുഴപ്പവുമില്ലാതെ ഇരിക്കാനാകുന്ന പദാര്‍ത്ഥമാണ് തേന്‍. തേന്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡും വിറ്റാമിനുകളും നഷ്ടപ്പെടാനും തേന്‍ ക്രിസ്റ്റലുകളായി മാറാനും കാരണമാകും. ഗ്ലാസ് ബോട്ടിലില്‍ വൃത്തിയായി അടച്ച് ഫ്രിഡ്ജിന് പുറത്ത് തേന്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നത് അവയുടെ ഗുണമേന്മയും രുചിയും നശിക്കാന്‍ കാരണമാകും. ഉരുളക്കിഴങ്ങ് പ്ലാസ്റ്റിക് കവറുകളിലും സൂക്ഷിക്കരുത്. ഫ്രിഡ്ജിന് പുറത്ത് പേപ്പര്‍ ബാഗുകളിലാക്കി ഉരുളക്കിഴങ്ങ് സൂക്ഷിക്കാം.
Story Highlights: foods you don’t have to refrigerate