Advertisement

യുണൈറ്റഡിന്റെ നാടകീയമായ തിരിച്ചുവരവ്; മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ തകര്‍പ്പന്‍ ജയം

January 14, 2023
Google News 4 minutes Read

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. 2-1നാണ് യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. മാര്‍ക്കസ് റാഷ്‌ഫോഡാണ് വിജയഗോള്‍ നേടിയത്. (Rashford stuns Manchester City as United comeback seals derby honours)

രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 60-ാം മിനിറ്റില്‍ ജാക്ക് ഗ്രിലിഷിന്റെ ഗോള്‍ സിറ്റിയെ മുന്നിലെത്തിച്ചു. 78-ാം മിനിറ്റുമുതല്‍ യുണൈറ്റഡിന്റെ ശക്തമായ തിരിച്ചുവരവാണ് ദൃശ്യമായത്. 78-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസും 82-ാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോഡും ഗോള്‍ നേട്ടമുണ്ടാക്കി.

പ്രീമിയര്‍ ലീഗില്‍ അഞ്ച് മത്സരങ്ങളാണ് ബാക്കിയുള്ളത്. വോള്‍സ്- വെസ്റ്റ്ഹാം, നോട്ടിംഗ്ഹാം ഫോറസ്റ്റ്- ലെസ്റ്റര്‍ സിറ്റി, ബ്രെന്റ്‌ഫോര്‍-ബേണ്‍മൗത്ത്, എവര്‍ടണ്‍-സതാംപ്ടണ്‍ മത്സരങ്ങളാണ് ഇനിയുള്ളത്. ഇന്നലെ ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ രണ്ട് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.

Story Highlights: Rashford stuns Manchester City as United comeback seals derby honours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here