Advertisement

ബന്ധുവീട്ടിലേക്ക് പോകാന്‍ ലിഫ്റ്റ് ചോദിച്ചെത്തിയ 90 വയസുകാരിയെ ബലാത്സംഗം ചെയ്ത് മധ്യവയസ്‌കന്‍; സംഭവം മധ്യപ്രദേശില്‍

January 14, 2023
3 minutes Read

മധ്യപ്രദേശില്‍ 90 വയസായ സ്ത്രീയെ ബൈക്ക് യാത്രികന്‍ ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ജബല്‍പൂരില്‍ നിന്ന് ഷഹ്‌ദോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ വയോധികയാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി ഉന്നയിച്ചത്. (Woman, 90, Allegedly Raped By Man Who Offered Her Lift In Madhya Pradesh)

ഒരു ബന്ധുവിന്റെ വീട്ടില്‍ പോകുന്നതിനായാണ് വയോധിക ഷാഹ്‌ദോളിലെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനാണ് കുറ്റാരോപിതന്‍ വയോധികയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്.

വ്യാഴാഴ്ച രാത്രി വൈകിയാണ് റെയില്‍വേ സ്റ്റേഷനിലെത്തിയതെങ്കിലും രാത്രി സ്റ്റേഷനില്‍ തങ്ങി രാവിലെയാണ് വയോധിക ബന്ധുവീട് തേടിയിറങ്ങിയത്. അന്ദ്ര ഗ്രാമം വരെ ഇവര്‍ ഓട്ടോറിക്ഷയിലാണ് എത്തിയത്. തുടര്‍ന്ന് പോകാനാകില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞതോടെ വയോധിക പെരുവഴിയിലായി. ബസ് റൂട്ടല്ലാത്തതിനാലാണ് അപരിചിതന്റെ ലിഫ്റ്റ് സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് വയോധിക പൊലീസിനോട് പറഞ്ഞു. വയോധികയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്ക് യാത്രികന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

Story Highlights: Woman, 90, Allegedly Raped By Man Who Offered Her Lift In Madhya Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top