Advertisement

ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണെന്ന് കരസേനാമേധാവി

January 15, 2023
Google News 3 minutes Read
Army Day Parade Bengaluru

രാജ്യത്തിന്റെ അഖണ്ടതയും സുരക്ഷയും ഏത് വെല്ലുവിളി നേരിട്ടും കാത്ത് സൂക്ഷിയ്ക്കും എന്ന് പ്രഖ്യാപിച്ച് കരസേന. ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണെന്നും അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സംഘങ്ങളെ നിർമാർജനം ചെയ്യുമെന്നും കരസേനാമേധാവി ജനറൽ മനോജ്‌ പാണ്ഡെ വ്യക്തമാക്കി. ബം​ഗ്ലൂരുവിൽ സൈനിക ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 -ാം കരസേന ദിനത്തിന്റെ ഭാഗമായി കരസേന നടത്തിയ പ്രൗഡ ഗംഭീരമായ മാർച്ചും അഭ്യാസപ്രദർശനങ്ങൾക്കും ആയിരങ്ങൾ സാക്ഷിയായി ( Army Day Parade Bengaluru ).

ആർമി സർവീസ് കോർപ്‌സിൽ നിന്നുള്ള കുതിരപ്പടയും റെജിമെന്റൽ ബ്രാസ് ബാൻഡുകളും ബം​ഗ്ലൂരു നഗരത്തെ സൈനിക ദിനാചരണങ്ങളിലേക്ക് ക്ഷണിച്ചു. എട്ട് മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനത്തിന് ഈ വർഷത്തെ ആർമി ഡേ പരേഡിൽ ഉണ്ടായിരുന്നത്. ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളുടെ പറക്കലിന് പരേഡ് സാക്ഷ്യം വഹിച്ചു. കെഎസ് വജ്ര പ്രൊപ്പൽഡ് തോക്കുകൾ, പിനാക റോക്കറ്റുകൾ തുടങ്ങിയവയും പരേഡിന്റെ ഭാഗമായി. ടി-90 ടാങ്കുകൾ, ബിഎംപി-2 ഇൻഫൻട്രി ഫൈറ്റിംഗ് വെഹിക്കിൾ, തുംഗസ്‌ക എയർ ഡിഫൻസ് സിസ്റ്റം, 155 എംഎം ബോഫോഴ്സ് ആയുധ സംവിധാനം മുതലായവയും ചടങ്ങിൽ പങ്കെടുത്തു.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൈനിക പരിപാടികൾ വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഈവർഷത്തെ ബം​ഗ്ലൂരുവിലെ കരസേനാ ദിനാചരണം. കരസേനാ മേധാവി (COAS) ജനറൽ മനോജ് പാണ്ഡെ മദ്രാസ് എഞ്ചിനീയർ സെന്റർ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. സെന്റർ ബെംഗളൂരു പരേഡ് ഗ്രൗണ്ടിലാണ് അദ്ദേഹം സല്യൂട്ട് സ്വീകരിച്ചത്. കരസേനാംഗങ്ങളുടെ വ്യക്തിഗത ധീരതയ്ക്കും ത്യാഗത്തിനും വേണ്ടിയുള്ള അവാർഡുകളും കരസേനാ മേധാവി വിതരണം ചെയ്തു.

ആദ്യമായാണ് ഡൽഹിക്ക് പുറത്ത് സൈനികദിനാഘോഷം സംഘടിപ്പിക്കുന്നത്. സൈന്യത്തിന്റെ ത്യാഗനിർഭരമായ ജീവിതം ജനങ്ങൾക്ക് അടുത്തറിയാൻ അവസരമൊരുക്കുന്നവിധമായിരുന്നു പരേഡും അഭ്യാസപ്രകടനങ്ങളും സൈനിക ദിനാചരണം ജനകീയമാകാനുള്ള വിവിധ പരിപാടികളും ഇത്തവണ നടത്തുകയുണ്ടായി.

Story Highlights: Army Day Parade Outside Delhi For the First Time Since 1949

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here