Advertisement

യുക്രൈനിലെ ജനവാസ മേഖലയില്‍ ആദ്യമായി വ്യോമാക്രമണം നടത്തി റഷ്യ; 23 പേര്‍ കൊല്ലപ്പെട്ടു; 48 പേരെ കാണാതായി

January 15, 2023
Google News 3 minutes Read

യുക്രൈനിലെ ഡിനിപ്രോയിലെ ജനവാസമേഖലയില്‍ റഷ്യന്‍ വ്യോമാക്രമണം. ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 48 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരുക്കേറ്റ് 24 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. യുക്രൈനില്‍ ഇതാദ്യമായാണ് ജനവാസ മേഖലയില്‍ ആക്രമണമുണ്ടാകുന്നത്. (Death Toll Rises After Russian Strike Destroys Apartment Block ukraine)

ഡിനിപ്രോ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പാര്‍പ്പിട സമുച്ചയത്തിന് നേരെയാണ് ആക്രമണം നടന്നത്. ബഹുനില കെട്ടിടത്തിന്റെ ഒരുഭാഗം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന് വീഴുകയായിരുന്നു. ആക്രമണത്തില്‍ ആകെ 73ലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം നടന്ന ഇടത്ത് 400 പേരെങ്കിലും താമിസിക്കുന്നുണ്ടായിരുന്നെന്ന് യുക്രൈന്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. കപ്പലുകള്‍ക്കെതിരെ പ്രയോഗിക്കുന്ന വലിയ മിസൈലാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

Story Highlights: Death Toll Rises After Russian Strike Destroys Apartment Block ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here