Advertisement

നടന്‍ സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ച് അജ്ഞാതസംഘം; കാറിലുണ്ടായിരുന്ന താരത്തെ മര്‍ദിച്ചെന്ന് പരാതി

January 15, 2023
Google News 3 minutes Read

story updated: വണ്ടിക്ക് വശം കൊടുത്തില്ലെന്ന് പറഞ്ഞാണ് നാലംഗ സംഘം തന്റെ കാര്‍ ആക്രമിച്ചതെന്ന് ചലച്ചിത്ര താരം സുനില്‍ സുഖദ. ഇവര്‍ മദ്യപിച്ചിരുന്നുവെന്നാണ് കരുതുന്നതെന്ന് സുനില്‍ പറയുന്നു. ആക്രമണം നടക്കുമ്പോള്‍ താരം വാഹനത്തിലില്ലായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ അക്രമികള്‍ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് സുനില്‍ പറയുന്നു. താരത്തിന്റെ സുഹൃത്തുക്കളെ അക്രമികള്‍ മര്‍ദിക്കുകയും ചെയ്തു.https://www.twentyfournews.com/2023/01/15/sunil-sukhada-on-car-attack.html

തൃശൂരില്‍ വച്ച് അജ്ഞാതസംഘം ചലച്ചിത്രതാരം സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചതായി പരാതി. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍ സുഖദ പറഞ്ഞു. സംഭവത്തില്‍ ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയ നാലുപേര്‍ കാറിലുണ്ടായിരുന്ന താരത്തെ മര്‍ദിച്ചെന്നും പരാതിയുണ്ട്. (gang attacked sunil sukhada car in thrissur)

Story Highlights: gang attacked sunil sukhada car in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here