നേപ്പാളിലെ വിമാന അപകടം; മരണം 45 ആയി

നേപ്പാളിലെ വിമാന അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. നിലവിൽ 45 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം. മരിച്ചവരിൽ 10 വിദേശ യാത്രക്കാരും ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ( nepal airplane accident death toll reach 45 )
ഇന്ന് രാവിലെയാണ് നെപ്പാളിൽ വിമാനം തകർന്ന് വീണ് അപകടം സംഭവിക്കുന്നത്. അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. കാഠ്മണ്ഡുവിൽ നിന്ന് പോയ എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊഖാറ വിമാനത്താവളത്തിലെ റൺവേയിലാണ് വിമാനം തകർന്ന് വീണത്. തകർന്ന് വീണയുടൻ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത് വർധിപ്പിച്ചത്.
മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നിരുന്നാലും വിമാനത്താവളത്തിന്റെ റൺവേയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നോ, അതാണോ അപകടത്തിന് കാരണമെന്ന് വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്.
Story Highlights: nepal airplane accident death toll reach 45
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here