‘രഞ്ജി ട്രോഫി കളിച്ച് ഫിറ്റ്നസ് വീണ്ടെടുക്കണം’; ജഡേജയോട് ബിസിസിഐ

രഞ്ജി ട്രോഫി കളിച്ച് ഫിറ്റ്നസ് വീണ്ടെടുക്കണമെന്ന് രവീന്ദ്ര ജഡേജയോട് ബിസിസിഐ. താരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മാച്ച് ഫിറ്റാണെങ്കിലേ ടീമിൽ പരിഗണിക്കൂ. മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ രഞ്ജി കളിക്കണമെന്നാണ് ബിസിസിഐയുടെ നിർദ്ദേശം.
കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പിനിടെയാണ് ജഡേജയ്ക്ക് പരുക്കേറ്റത്. തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്ന താരം പൂർണ ഫിറ്റ്നസിലേക്ക് മടങ്ങിവരികയാണ്. താരം ബാറ്റിംഗും ബൗളിംഗും ചെയ്യുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 24ന് തമിഴ്നാടിനെതിരായ സൗരാഷ്ട്രയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജഡേജ കളിച്ചേക്കുമെന്നാണ് വിവരം.
സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ ഓസ്ട്രേലിയക്കെതിരായ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പരുക്കേറ്റ ജസ്പ്രീത് ബുംറ ടീമിലില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ കളിച്ച ജയ്ദേവ് ഉനദ്കട്ട് സ്ഥാനം നിലനിർത്തി. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉനദ്കട്ട് ഇന്ത്യൻ ജഴ്സി അണിഞ്ഞത്. രോഹിത് ശർമ തന്നെയാണ് ടീമിനെ നയിക്കുക.
Story Highlights: ravindra jadeja fitness bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here