Advertisement

കാര്യവട്ടത്തെ മത്സരം ഒഴിവാക്കിയവർ കാണിച്ചത് വിവരക്കേട്, നഷ്ടം കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക്; ശശി തരൂർ

January 15, 2023
2 minutes Read
Shashi Tharoor on Kariyavattam greenfield competition

മത്സരം ഒഴിവാക്കിയവർ കാണിച്ചത് വിവരക്കേടാണെന്നും കളി കാണാത്തവർക്ക് വലിയ നഷ്ടമാണുണ്ടായതെന്നും കോൺ​ഗ്രസ് എംപി ശശി തരൂർ. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല. കാണികൾ കുറഞ്ഞാൽ ഇനി മുതൽ ബിസിസിഐ തിരുവനന്തപുരത്തേക്ക് മത്സരങ്ങൾ അനുവദിക്കേണ്ടെന്ന നിലപാടല്ലേ കൈക്കൊള്ളൂ. മന്ത്രിയെന്ത് പറഞ്ഞാലും ക്രിക്കറ്റ് പ്രേമികൾ മത്സരം കാണാനെത്തണമായിരുന്നു. ഈ നഷ്ടം ശെരിക്കും മന്ത്രിക്കല്ലെന്ന് മനസിലാക്കണം, ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമാണ് നഷ് ടം സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ( Shashi Tharoor on Kariyavattam greenfield competition ).

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുരോ​ഗമിക്കവേ കാണികൾ കുറവായതിനെപ്പറ്റി ട്വീറ്റുമായി മുൻ ക്രിക്കറ്റ് താരം യുവരാജ് സിം​ഗ് രം​ഗത്തെത്തി. മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോലിയെയും ശു​ഗ്മാൻ ഗില്ലിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യുവരാജ് സിം​ഗ് കാണികൾ കുറഞ്ഞതിനെപ്പറ്റി പരാമർശിച്ചത്. പകുതി ഒഴിഞ്ഞ ​ഗ്രീൻഫീൽഡ് സ്റ്റേഡിയം, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?- എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്.

Read Also: തിരുവനന്തപുരത്ത് ക്രിക്കറ്റ് ആവേശം; ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്

പരമ്പരയിൽ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്നാണ് തന്റെ 46-ാം ഏകദിന സെഞ്ചുറി കോലി കരസ്ഥമാക്കിയത്. 110 പന്തിൽ 166 റൺസാണ് കോലി അടിച്ചുകൂട്ടിയത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്‌കോറാണ് നേടിയത്. നിശ്ചിത 50 ഓവറിൽ 390 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 160 ഇന്നിങ്‌സുകളിലാണ് സച്ചിന്‍ ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ കോലി വെറും 101 ഇന്നിങ്‌സിലാണ് ഇത് മറികടന്നത്. ഏകദിനക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായും കോലി മാറി. ശ്രീലങ്കയ്‌ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോലി ചരിത്രം കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ഒമ്പത് സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.

89 പന്തില്‍ നിന്ന് തന്റെ രണ്ടാം സെഞ്ചുറി തികച്ച ഓപ്പണർ ഗില്ലിനെ 116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത പുറത്താക്കുകയായുരുന്നു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ചു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയംതേടി ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ഇന്നത്തെ മത്സരത്തിൽ 391 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക 57 റൺസിന് 8 വിക്കറ്റെന്ന നിലയിലാണ്.

Story Highlights: Shashi Tharoor on Kariyavattam greenfield competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top