Advertisement

യു.എ.ഇയിൽ ഇന്ന് മഴക്ക് സാധ്യത; ജാഗ്രതാ നിർദേശം

January 15, 2023
2 minutes Read

യു.എ.ഇയിൽ ചില പ്രദേശങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളൽ മഴപെയ്യാനും സാധ്യതയുണ്ട്. അബുദബിയിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും ദുബൈയിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയർന്നേക്കാം.

Read Also: തൊഴിൽ നഷ്ടപ്പെടുന്നവർക്കായി യു.എ.ഇ ആവിഷ്കരിച്ച​ ഇൻഷ്വറൻസ്​ പദ്ധതിയിൽ അം​ഗമായത് അറുപതിനായിരത്തിലധികം തൊഴിലാളികൾ

അതേസമയം അബുദബിയിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 17 ഡിഗ്രി സെൽഷ്യസുമായിരിക്കും. പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Story Highlights: UAE weather: Rain may fall in some areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top