Advertisement

ഗുണ്ടാ ബന്ധവും അഴിമതിയും; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

January 16, 2023
Google News 1 minute Read
4 police officers suspended

സംസ്ഥാനത്ത് നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുണ്ടാ ബന്ധവും അഴിമതിയും ചൂണ്ടിക്കാണിച്ചാണ് നടപടി. വകുപ്പുതല അന്വേഷണത്തെ തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റേതാണ് സസ്‌പെന്‍ഷന്‍ നടപടി. തിരുവനന്തപുരം സിറ്റിയില്‍ പേട്ട എസ്എച്ച്ഒ റിയാസ് ഖാന്‍, തിരുവനന്തപുരം റൂറലില്‍ മംഗലപുരം എസ്എച്ച്ഒ എച്ച്.എല്‍ സതീഷ്, തിരുവല്ലം എസ്‌ഐ സതീഷ് കുമാര്‍, കൊച്ചി ചേരാനല്ലൂര്‍ എസ്എച്ച്ഒ ഐ.പി വിപിന്‍ കുമാര്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്.

സംസ്ഥാന പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് കാണിച്ചാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഉത്തരവ് പ്രകാരം സസ്‌പെന്‍ഷന്‍ നടപടി. ഗുണ്ടാ ബന്ധം, ഗുണ്ടയുടെ ഭാര്യയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകള്‍, അഴിമതി തുടങ്ങിയവ കണക്കിലെടുത്താണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

Read Also: തൊപ്പി തെറിച്ചു; പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഡിജിപി ഉത്തരവ്

സ്ത്രീപീഡനം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് കഴിഞ്ഞ ദിവസം ഡിജിപി പിരിച്ചുവിട്ടിരുന്നു.

Story Highlights: 4 police officers suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here