ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് തുടരുന്നു; വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം

ഇത്തിഹാദ് എയര്‍വേയ്‌സില്‍ ക്യാബിന്‍ ക്രൂവിലേക്കുള്ള ജോലിക്കായി റിക്രൂട്ട്‌മെന്റ് തുടരുന്നു. ആഗോളതലത്തിലുള്ള റിക്രൂട്ട്‌മെന്റാണ് നിലവില്‍ പുരോഗമിക്കുന്നത്. ഈ മാസം തന്നെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അധികൃതര്‍ വ്യക്തമാക്കി.(Etihad Airways cabin crew recruit january)
നിലവില്‍ ലോകമെമ്പാടുമുള്ള 64 നഗരങ്ങളിലേക്കായുള്ള സര്‍വീസുകളില്‍ 150ലധികം അംഗങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ക്യാബിന്‍ ക്രൂ ടീമിലുള്ളത്. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് സമ്പൂര്‍ണ സജ്ജീകരണങ്ങളോടെയുള്ള താമസസൗകര്യം, ആകര്‍ഷകമായ ശമ്പളം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും യാത്രാ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും.
ഫ്‌ളൈയിംഗ് കരിയര്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്യാബിന്‍ ക്രൂവിലേക്ക് അപേക്ഷിക്കാമെന്ന് ഇത്തിഹാദ് എയര്‍വേയ്സിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്സ്, ഓര്‍ഗനൈസേഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് അസറ്റ് മാനേജ്മെന്റ് ഓഫീസര്‍ ഡോ.നാദിയ ബസ്തകി പറഞ്ഞു. സി വി അയക്കുന്നതില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ അടുത്ത അഭിമുഖത്തിന് വിളിപ്പിക്കും.
Read Also: സൗദിയിലെ തൊഴിൽരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം 37 ശതമാനമായി വർധിച്ചു
ഈ മാസം റിക്രൂട്ട്‌മെന്റ് നടക്കുന്ന സ്ഥലങ്ങള്‍:
അബുദാബി, അല്‍ റാഹ ബീച്ച് ഹോട്ടല്‍- ചാനല്‍ സ്ട്രീറ്റ്, ജനുവരി 16ന് രാവിലെ 9 മുതല്‍ വൈകിട്ട് ആറ് വരെ. മൂല്യനിര്‍ണ്ണയം ജനുവരി 17.
ഡബ്ലിന്‍, അയര്‍ലന്‍ഡ്: റാഡിസണ്‍ ബ്ലൂ സെന്റ് ഹെലന്‍സ് ഹോട്ടല്‍. ജനുവരി 17-ന് 9 മുതല്‍ 6 വരെ. മൂല്യനിര്‍ണയം ജനുവരി 18.
ബ്രാറ്റിസ്ലാവ, സ്ലൊവാക്യ: ഷെറാട്ടണ്‍ ബ്രാറ്റിസ്ലാവ ഹോട്ടല്‍. ജനുവരി 24ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ.മൂല്യനിര്‍ണയം ജനുവരി 25.
ഇസ്താംബുള്‍, തുര്‍ക്കി: റാഡിസണ്‍ ബ്ലൂ ഹോട്ടല്‍, ഇസ്താംബുള്‍. ജനുവരി 25-ന് 9 മുതല്‍ 6 വരെ. മൂല്യനിര്‍ണയം ജനുവരി 26.
മാഡ്രിഡ്, സ്പെയിന്‍: 30ന് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ. മൂല്യനിര്‍ണയം ജനുവരി 31.
Story Highlights: Etihad Airways cabin crew recruit january
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here