‘ആളിപടർന്ന് തീ, യാത്രക്കാരുടെ നിലവിളി’; ഇന്ത്യക്കാരന്‍റെ ഫെയ്‌സ്ബുക്ക് ലൈവില്‍ വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ

നേപ്പാളില്‍ വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്തിലെ ഇന്ത്യക്കാരനായ യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
വിമാനത്തിന്റെ ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. തുടര്‍ന്ന് വിമാനത്തിന്റെ വിന്‍ഡോയിലൂടെയുള്ള കാഴ്ചകളും കാണാം. പിന്നീട് വിമാനം ആടിയുലയുന്നതും യാത്രക്കാർ നിലവിളിക്കുന്നതും കാണാം. ഈ സമയത്താകാം വിമാനം താഴേക്ക് വീണതെന്നാണ് കരുതുന്നത്. പിന്നീട് കാണാനാകുന്നത് തീനാളങ്ങളാണ്. ആളുകളുടെ ശബ്ദങ്ങളും കേള്‍ക്കാം.
Read Also: നേപ്പാൾ വിമാനദുരന്തം; മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരും
ഉത്തര്‍ പ്രദേശിലെ ഗാസിപുര്‍ സ്വദേശികളായ അഞ്ചുപേരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന ഇന്ത്യക്കാർ. ഇതില്‍ സോനു ജെയ്‌സ്വാള്‍ എന്നയാളാണ് തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിനുള്ളില്‍നിന്ന് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തതെന്നാണ് വിവരം.
Story Highlights: Indian youth records final moments of Nepal Plane Crash on Facebook Live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here