‘ഇ ഡി വിളിപ്പിച്ചത് ഇന്ത്യ-പാക് ഫുട്ബോൾ മത്സരം ചർച്ച ചെയ്യാൻ’; ക്ഷുഭിതനായി പി.വി അൻവർ

ഇ. ഡിയുടെ ചോദ്യം ചെയ്യലിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ പി.വിഅൻവർ എം.എൽ.എ. ചോദ്യങ്ങളോട് ക്ഷുഭിതനായി പി വി അൻവർ. ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതെന്നായിരുന്നു എംഎൽഎയുടെ പരിഹാസം. മറുപടി പറയാൻ സൗകര്യമില്ലെന്നും എം.എൽ.എ പ്രതികരിച്ചു.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു.(pv anwar angry with medias ed questioning)
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
കർണാടകയിലെ ക്രഷർ ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് പിവി അൻവവറിനെ ചോദ്യം ചെയ്തത്. ഇ.ഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി. പരാതിയിൽ ഇ.ഡി നേരത്തെ കേസെടുത്തിരുന്നു. പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ.നേരത്തെ ഇതു സംബന്ധിച്ചുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.വി അൻവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രാഥാമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
Story Highlights: pv anwar angry with medias ed questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here