Advertisement

പാലക്കാട് ജനവാസ മേഖലയില്‍ പുലിയും പുലിക്കുട്ടികളും; തെരച്ചില്‍ ആരംഭിച്ച് വനംവകുപ്പ്

January 16, 2023
Google News 2 minutes Read

പാലക്കാട് മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി. മണ്ണാര്‍ക്കാട് തത്തേങ്ങലത്താണ് പുലിയെയും രണ്ട് കുട്ടികളെയും നാട്ടുകാര്‍ കണ്ടത്. പ്രദേശത്ത് പുലിക്കായി വനം വകുപ്പ് തെരച്ചില്‍ നടത്തുകയാണ്.

തത്തേങ്ങലം ചേരംകുളം ഇരുമ്പുപാലത്തിന് സമീപത്ത് വെച്ചാണ് നാട്ടുകാര്‍ പുലിയെയും കുട്ടികളെയും കണ്ടത്. വിവരം ലഭിച്ച വനം വകുപ്പും ആര്‍ആര്‍ടിയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസവും മണ്ണാര്‍ക്കാട്ടെ ജനവാസ മേഖലയില്‍ പുലിയിറങ്ങിയിരുന്നു. അന്ന് വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നുവെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Read Also: കണ്ണൂർ മട്ടന്നൂരിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു

നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെല്ലാം വനം വകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് ജനവാസ മേഖലയില്‍ വീണ്ടും പുലിയെ നാട്ടുകാര്‍ കണ്ടത്.

Story Highlights: Tiger and tiger cubs in Palakkad residential area

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here