Advertisement

റീ എന്‍ട്രി വിസ കാലാവധി കഴിയുമ്പോഴുള്ള പ്രവേശന വിലക്ക് ആശ്രിത വിസയിലുള്ളവര്‍ക്ക് ബാധകമായില്ല: സൗദി

January 17, 2023
Google News 4 minutes Read

ആശ്രിത വിസയിലുളള വിദേശികള്‍ റീഎന്‍ട്രി വിസയില്‍ രാജ്യംവിട്ട ശേഷം കാലാവധി കഴിഞ്ഞും മടങ്ങി എത്തിയില്ലെങ്കില്‍ പ്രവേശന വിലക്ക് ബാധകമല്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. എന്നാല്‍ വിസ കാലാവധി കഴിഞ്ഞ് രക്ഷകര്‍ത്താവിന്റെ രേഖയില്‍ നിന്ന് ആശ്രിത വിസയിലുളളവരെ നീക്കം ചെയ്യണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. (Entry ban on re-entry visa expiry no longer applicable to saudi dependent visa holders)

സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ റീ എന്‍ട്രി വിസാ കാലാവധി കഴിഞ്ഞ് മടിങ്ങിയെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷം പ്രവേശന വിലക്കുണ്ട്. എന്നാല്‍ ഇത് ആശ്രിത വിസയിലുളളവര്‍ക്ക് ബാധകമല്ല. ആശ്രിത വിസയില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍ തവാസുല്‍ സേവനം വഴി ഡാറ്റാ ബേസില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ഡയറട്ടറേറ്റ് അറിയിച്ചു.

Read Also: കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ആരംഭിച്ചത് 11 പരിസ്ഥിതി സൗഹൃദ പദ്ധതികളെന്ന് ഊര്‍ജ മന്ത്രി

തൊഴില്‍ വിസയിലുളള വിദേശികള്‍ റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടതിന് ശേഷം മടങ്ങിയെത്തിയില്ലെങ്കില്‍ വിസാ കാലാവധി കഴിഞ്ഞ് 30 ദിവസത്തിന് ശേഷം റസിഡന്റ പെര്‍മിറ്റുമായി തൊഴിലുടമ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിനെ സമീപിച്ച് രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. അതേസമയം, ആശ്രിത വിസയില്‍ രാജ്യം വിട്ടവര്‍ക്ക് വിസാ കാലാവധി കഴിഞ്ഞാല്‍ പുതിയ വിസയില്‍ വീണ്ടും വരുന്നതിന് തടസ്സമില്ലെന്നും ഡയറക്ടറേറ്റ് വിശദീകരിച്ചു.

Story Highlights: Entry ban on re-entry visa expiry no longer applicable to saudi dependent visa holders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here