Republic Day 2023: എങ്ങനെയാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന മുഖ്യ അതിഥികളെ തെരഞ്ഞെടുക്കുന്നത്?

ഓരോ റിപ്പബ്ലിക് ദിനാഘോഷത്തിലും ഓരോ മുഖ്യാതിഥി നമ്മുടെ രാജ്യത്തിന്റെ ക്ഷണമനുസരിച്ച് എത്താറുണ്ട്. എങ്ങനെയാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന മുഖ്യ അതിഥികളെ തിരഞ്ഞെടുക്കുന്നത്? റിപ്പബ്ലിക് ദിന ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ രാജ്യം അതിന്റെ അതിഥിക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതി കൂടിയാണ് ഈ ക്ഷണം.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍-സിസിയാണ് ഇത്തവണത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യ അതിഥി. ഈജിപ്തിന്റെ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയുമായിരുന്നു അബ്ദെഹ് ഫതഹ് അല്‍-സിസി. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായി പങ്കെടുക്കുന്ന ആദ്യ ഈജിപ്ഷ്യന്‍ നേതാവ് കൂടിയാണ് ഇദ്ദേഹം.
ഇങ്ങനെ ക്ഷണമനുസരിച്ച് ഇന്ത്യയിലെത്തുന്ന നേതാവിന് രാഷ്ട്രപതി ഭവനില്‍ വച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ രാഷ്ട്രപതി ആതിഥേയത്വം വഹിക്കുന്ന സ്വീകരണവും. ഒപ്പം മഹാത്മാഗാന്ധിക്ക് ആദരവായി രാജ്ഘട്ടില്‍ പുഷ്പചക്രം സമര്‍പ്പിക്കും. പ്രധാനമന്ത്രി ആതിഥ്യം നല്‍കുന്ന ഉച്ചഭക്ഷണം, ഉപാഷ്ട്രപതിയുടെയും വിദേശകാര്യ മന്ത്രിയുടെയും സ്വീകരണം എന്നിവയും ക്ഷണിക്കപ്പെട്ട മുഖ്യാതിഥിക്ക് നല്‍കും.
ഇന്ത്യയിലേക്ക് ക്ഷണിക്കപ്പെട്ട് എത്തുന്ന മുഖ്യാതിഥിയുടെ സന്ദര്‍ശനം പ്രതീകാത്മകമാണെന്നാണ് മുന്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസര്‍ അംബാസഡര്‍ മന്‍ബീര്‍ സിംഗ് ഒരിക്കല്‍ പറഞ്ഞത്. രാജ്യത്തിന്റെ അഭിമാനത്തിലും സന്തോഷത്തിലും പങ്കാളിയാകുന്നയാളാണ് മുഖ്യാതിഥി. രണ്ട് ജനതകള്‍ തമ്മിലുള്ള സൗഹൃദവും രാഷ്ട്രീയ, നയതന്ത്ര ബന്ധവും ഇതില്‍ പ്രകടമാകുന്നു. ഇങ്ങനെ റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യാതിഥിയെ തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. ഇവന്റിന് ഏകദേശം ആറ് മാസം മുമ്പാണ് ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്.
ഇന്ത്യയുടെ രാഷ്ട്രീയ, വാണിജ്യ, സൈനിക, സാമ്പത്തിക താത്പര്യങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് മുഖ്യാതിഥിയെ തെരഞ്ഞെടുക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയെ തെരഞ്ഞെടുക്കുന്നതില്‍ ചരിത്രപരമായി പങ്കുവഹിച്ച മറ്റൊരു ഘടകം 1960കളുടെ തുടക്കത്തില്‍ ആരംഭിച്ച ചേരിചേരാ പ്രസ്ഥാനവുമായുള്ള (NAM) കൂട്ടായ്മയാണ്.ഈജിപ്ത്,ഘാന, ടിറ്റോ, ഇന്ത്യ എന്നിവര്‍ക്കൊപ്പം NAM ന്റെ അഞ്ച് സ്ഥാപക അംഗങ്ങളില്‍ ഒ ന്നായിരുന്നു ഇന്തോനേഷ്യ. ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാര്‍ണോ ആയിരുന്നു 1950 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ആദ്യ മുഖ്യാതിഥി. ഇപ്പോള്‍ 75 വര്‍ഷമായി ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം വിളിച്ചോതുന്നതാണ് പ്രസിഡന്റ് അല്‍-സിസിയുടെ ക്ഷണം.
റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ ഇന്ത്യയുടെ മുഖ്യാതിഥികള്‍
1950: പ്രസിഡന്റ് സുകാര്‍ണോ, ഇന്തോനേഷ്യ
1951: രാജാവ് ത്രിഭുവന്‍ ബിര്‍ ബിക്രം ഷാ, നേപ്പാള്‍
1952, 1953: മുഖ്യാതിഥികളില്ല
1954: രാജാവ് ജിഗ്മെ ഡോര്‍ജി വാങ്ചക്ക്, ഭൂട്ടാന്‍
1955: ഗവര്‍ണര്‍ ജനറല്‍ മാലിക് ഗുലാം മുഹമ്മദ്, പാകിസ്താന്‍
1956: രണ്ട് അതിഥികള്‍: ബ്രിട്ടണിലെ ചാന്‍സലര്‍ ഓഫ് ദി എക്സ്ചെക്കര്‍ റാബ് ബട്ട്ലര്‍; ചീഫ് ജസ്റ്റിസ് കൊറ്റാരോ തനക, ജപ്പാന്‍
1957: സോവിയറ്റ് യൂണിയന്‍ പ്രതിരോധ മന്ത്രി ജോര്‍ജി സുക്കോവ്
1958: മാര്‍ഷല്‍ യെ ജിയാന്‍യിംഗ്, ചൈന
1959: യുണൈറ്റഡ് കിംഗ്ഡത്തിലെ എഡിന്‍ബറോ ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്‍
1960: ചെയര്‍മാന്‍ ക്ലിമെന്റ് വോറോഷിലോവ്, സോവിയറ്റ് യൂണിയന്‍
1961: എലിസബത്ത് രാജ്ഞി II, ബ്രിട്ടണ്‍
1962: പ്രധാനമന്ത്രി വിഗ്ഗോ കാംപ്മാന്‍, ഡെന്മാര്‍ക്ക്
1963: രാജാവ് നൊറോഡോം സിഹാനൂക്ക്, കംബോഡിയ
1964: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ലോര്‍ഡ് ലൂയിസ് മൗണ്ട് ബാറ്റണ്‍, യുണൈറ്റഡ് കിംഗ്ഡം
1965: ഭക്ഷ്യ-കൃഷി മന്ത്രി റാണ അബ്ദുള്‍ ഹമീദ്, പാകിസ്താന്‍
1966: മുഖ്യാതിഥിയില്ല
1967: രാജാവ് മുഹമ്മദ് സാഹിര്‍ ഷാ, അഫ്ഗാനിസ്ഥാന്‍
1968: രണ്ട് അതിഥികള്‍: ചെയര്‍മാന്‍ അലക്‌സി കോസിജിന്‍, സോവിയറ്റ് യൂണിയന്‍; പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോ, യുഗോസ്ലാവിയ
1969: പ്രധാനമന്ത്രി ടോഡോര്‍ ഷിവ്‌കോവ്, ബള്‍ഗേറിയ
1970: കിംഗ് ബൗഡോയിന്‍, ബെല്‍ജിയം
1971: പ്രസിഡന്റ് ജൂലിയസ് നൈരെരെ, ടാന്‍സാനിയ
1972: പ്രധാനമന്ത്രി സീവൂസാഗൂര്‍ രാംഗൂലം, മൗറീഷ്യസ്
1973: പ്രസിഡന്റ് മൊബുട്ടു സെസെ സെക്കോ, സൈര്‍
1974: രണ്ട് അതിഥികള്‍: പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോ, യുഗോസ്ലാവിയ; പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെ, ശ്രീലങ്ക
1975: പ്രസിഡന്റ് കെന്നത്ത് കൗണ്ട, സാംബിയ
1976: പ്രധാനമന്ത്രി ജാക്വസ് ചിരാക്, ഫ്രാന്‍സ്
1977: ഫസ്റ്റ് സെക്രട്ടറി എഡ്വേര്‍ഡ് ഗിറെക്, പോളണ്ട്
1978: പ്രസിഡന്റ് പാട്രിക് ഹിലറി, അയര്‍ലന്‍ഡ്
1979: പ്രധാനമന്ത്രി മാല്‍ക്കം ഫ്രേസര്‍, ഓസ്ട്രേലിയ
1980: പ്രസിഡന്റ് വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റിംഗ്, ഫ്രാന്‍സ്
1981: പ്രസിഡന്റ് ജോസ് ലോപ്പസ് പോര്‍ട്ടിലോ, മെക്‌സിക്കോ
1982: കിംഗ് ജുവാന്‍ കാര്‍ലോസ് ഒന്നാമന്‍, സ്‌പെയിന്‍
1983: പ്രസിഡന്റ് ഷെഹു ഷാഗരി, നൈജീരിയ
1984: രാജാവ് ജിഗ്മേ സിങ്യേ വാങ്ചക്ക്, ഭൂട്ടാന്‍
1985: പ്രസിഡന്റ് റൗള്‍ അല്‍ഫോണ്‍സിന്‍, അര്‍ജന്റീന
1986: പ്രധാനമന്ത്രി ആന്‍ഡ്രിയാസ് പാപ്പാന്‍ഡ്രൂ, ഗ്രീസ്
1987: പ്രസിഡന്റ് അലന്‍ ഗാര്‍ഷ്യ, പെറു
1988: പ്രസിഡന്റ് ജെ ആര്‍ ജയവര്‍ദ്ധനെ, ശ്രീലങ്ക
1989: ജനറല്‍ സെക്രട്ടറി എന്‍ഗുയെന്‍ വാന്‍ ലിന്‍, വിയറ്റ്‌നാം
1990: പ്രധാനമന്ത്രി അനറൂദ് ജുഗ്‌നൗത്ത്, മൗറീഷ്യസ്
1991: പ്രസിഡന്റ് മൗമൂണ്‍ അബ്ദുള്‍ ഗയൂം, മാലിദ്വീപ്
1992: പ്രസിഡന്റ് മാരിയോ സോറസ്, പോര്‍ച്ചുഗല്‍
1993: പ്രധാനമന്ത്രി ജോണ്‍ മേജര്‍, യുണൈറ്റഡ് കിംഗ്ഡം
1994: പ്രധാനമന്ത്രി ഗോ ചോക് ടോങ്, സിംഗപ്പൂര്‍
1995: പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല , ദക്ഷിണാഫ്രിക്ക
1996: പ്രസിഡന്റ് ഫെര്‍ണാണ്ടോ ഹെന്റിക് കാര്‍ഡോസോ, ബ്രസീല്‍
1997: പ്രധാനമന്ത്രി ബാസ്ദിയോ പാണ്ഡേ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ
1998: പ്രസിഡന്റ് ജാക്വസ് ചിരാക്, ഫ്രാന്‍സ്
1999: രാജാവ് ബീരേന്ദ്ര ബിര്‍ ബിക്രം ഷാ, നേപ്പാള്‍
2000: പ്രസിഡന്റ് ഒലുസെഗുന്‍ ഒബാസാന്‍ജോ, നൈജീരിയ
2001: പ്രസിഡണ്ട് അബ്ദുല്‍ അസീസ് ബൗട്ടെഫ്‌ലിക്ക, അള്‍ജീരിയ
2002: പ്രസിഡന്റ് കാസാം ഉതീം, മൗറീഷ്യസ്
2003: പ്രസിഡന്റ് മുഹമ്മദ് ഖതാമി, ഇറാന്‍
2004: പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ബ്രസീല്‍
2005: രാജാവ് ജിഗ്മേ സിങ്യേ വാങ്ചക്ക്, ഭൂട്ടാന്‍
2006: രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദ്, സൗദി അറേബ്യ
2007: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, റഷ്യ
2008: പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ഫ്രാന്‍സ്
2009: പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ്, കസാക്കിസ്ഥാന്‍
2010: പ്രസിഡന്റ് ലീ മ്യൂങ് ബാക്ക്, ദക്ഷിണ കൊറിയ
2011: പ്രസിഡന്റ് സുസിലോ ബാംബാങ് യുധോയോനോ, ഇന്തോനേഷ്യ
2012: പ്രധാനമന്ത്രി യിംഗ്ലക്ക് ഷിനവത്ര, തായ്ലന്‍ഡ്
2013: രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചക്ക്, ഭൂട്ടാന്‍
2014: പ്രധാനമന്ത്രി ഷിന്‍സോ ആബെ , ജപ്പാന്‍
2015: പ്രസിഡന്റ് ബരാക് ഒബാമ , യുണൈറ്റഡ് സ്റ്റേറ്റ്‌സ്
2016: പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്‍ഡ്, ഫ്രാന്‍സ്
2017: കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്
2018: പത്ത് മുഖ്യ അതിഥികള്‍, ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാര്‍
2019: പ്രസിഡന്റ് സിറില്‍ റമഫോസ, ദക്ഷിണാഫ്രിക്ക
2020: പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, ബ്രസീല്‍
2023: പ്രസിഡന്റ് അബ്ദെ ഫതഹ് അല്‍-സിസി, ഈജിപ്ത്
Story Highlights: How India’s Republic Day chief guests chosen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here