Republic Day 2023: അറിയാം, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ പ്രസക്തിയും ചരിത്രവും

ഇന്ത്യയിലെ ജനങ്ങളായ നമ്മള്‍ എന്ന് തുടങ്ങുന്ന നമ്മുടെ ഭരണഘടനയുടെ ആമുഖത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഓരോ ഇന്ത്യക്കാരും അറിഞ്ഞിരിക്കേണ്ടതാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തത്വങ്ങളും മൂല്യങ്ങളും എടുത്തുപറയുന്ന ഈ ആമുഖം 1949ലാണ് ഇന്ത്യയെ പരമാധികാര റിപ്പബ്ലിക് എന്ന് പ്രഖ്യാപിച്ചത്. നമ്മുടെ ഭരണഘടനയുടെ ആമുഖം പറയുന്നത് എന്തെല്ലാമെന്നും ആമുഖം രൂപപ്പെടുന്ന നാള്‍വഴികളും വിശദമായി മനസിലാക്കാം. (How Preamble to the Constitution was adopted, its origins, what it means)
എന്താണ് ഭരണഘടനയുടെ ആമുഖം?
ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളും തത്വവും തത്വശാസ്ത്രവും വിശദീകരിക്കുന്ന ആമുഖ പ്രസ്താവനയാണ് ഇത്. ഭരണഘടന എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അത് അധികാരം നേടുന്ന ഉറവിടം ഏതെന്നും ഭരണഘടന കൈവരിക്കാന്‍ ആഗ്രഹിക്കുന്നത് എന്തെല്ലാമെന്നും ആമുഖം സൂചിപ്പിക്കുന്നു.
ആമുഖം സൂചിപ്പിക്കുന്നത് എന്തെല്ലാം?
ഇന്ത്യയിലെ ജനങ്ങളായ നാം എന്ന് തുടക്കത്തില്‍ തന്നെ പ്രസ്താവിക്കുക വഴി ഭരണഘടന വരുന്നത് ജനങ്ങളില്‍ നിന്നാണെന്നും അവരുടെ അധികാരത്തിലാണ് ഭരണഘടന നിലകൊള്ളുന്നതെന്നും ആമുഖം സ്ഥാപിക്കുന്നു. പരമാധികാരം, സെക്കുലര്‍, സോഷ്യലിസ്റ്റ്, ജനാധിപത്യം, റിപ്പബ്ലിക്, സ്വാതന്ത്ര്യം, നീതി, സാഹോദര്യം, സമത്വം എന്നീ തത്വശാസ്ത്രങ്ങളാണ് ഭരണഘടനയുടെ ആമുഖം മുന്നോട്ടുവയ്ക്കുന്നത്.
Read Also: Republic Day 2023: ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?
ആമുഖം രൂപപ്പെട്ടത് എങ്ങനെ?
1949 ഒക്ടോബര്‍ 17നാണ് ഭരണഘടനാ അസംബ്ലി ആമുഖവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1946 ഡിസംബര്‍ 13ന് ഭരണഘടനാ അസംബ്ലിയില്‍ തയാറാക്കിയ ലക്ഷ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഭരണഘടനയുടെ ആമുഖം. ഇത് 1947 ജനുവരി 22ന് അസംബ്ലി അംഗീകരിക്കുകയും 1949 നവംബര്‍ 26ന് ഇത് സ്വീകരിക്കുകയും ചെയ്തു. 1950 ജനുവരി 26നാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.
Story Highlights: How Preamble to the Constitution was adopted, its origins, what it means
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here