ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയും, സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും

2024 ജൂൺ വരെ ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും. ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ. ജെപി നദ്ദയുടെ കീഴിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അമിത് ഷാ വ്യകത്മാക്കി.(k surendran and jp nadda will continue as bjp president)
സംസ്ഥാന അധ്യക്ഷൻമാരും തുടര്‍ന്നേക്കും.ജെപി നദ്ദ ഇക്കാര്യം പ്രഖ്യാപിക്കും എന്ന് അമിത് ഷാ അറിയിച്ചു.തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് 2024 ജൂൺ വരെ വേണ്ടെന്ന് യോഗത്തിൽ ധാരണയായി.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്.തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു.കൊവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയിൽ നദ്ദ മുന്നോട്ട് കൊണ്ടുപോയി .നദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു.
Story Highlights: k surendran and jp nadda will continue as bjp president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here