യുഎഇ രാജകുടുംബത്തിലെ ജീവനക്കാരനെന്ന വ്യാജേന ഡൽഹിയിലെ ഹോട്ടലിൽ താമസിച്ച് മുങ്ങി; നൽകാനുള്ളത് 23 ലക്ഷം രൂപയുടെ ബിൽ

അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനെന്ന വ്യാജേന യുവാവ് ഡൽഹിയിലെ ഹോട്ടലിൽ താമസിച്ച് മുങ്ങി. 4 മാസത്തോളം താമസിച്ചതിൻ്റെ ബിൽ ആയി 23 ലക്ഷം രൂപയാണ് ഇയാൾ ഹോട്ടലിനു നൽകാനുള്ളത്. ഡൽഹിയിലെ ലീല പാലസിൽ താമസിച്ച മുഹമ്മദ് ഷരീഫ് എന്നയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് ഒന്നിനാണ് ഷരീഫ് ലീല പാലസിലെ 427ആം നമ്പർ മുറിയിൽ ചെക്ക് ഇൻ ചെയ്തത്. താൻ യുഎഇ സ്വദേശിയാനെന്നും അബുദാബി രാജകുടുംബത്തിലെ ഷെയ്ഖ് ഫലാ ബിൻ സയിദ് അൽ നഹ്യാനു വേണ്ടിയാണ് താൻ ജോലി ചെയ്യുന്നതെന്നും ഇയാൾ റിസപ്ഷനിൽ അറിയിച്ചു. ഇന്ത്യയിൽ ബിസിനസ് ആവശ്യങ്ങൾക്ക് വന്നതാണെന്ന് പറഞ്ഞ ഇയാൾ യുഎഇ റെസിഡൻ്റ് കാർഡും മറ്റ് ചില രേഖകളും കാണിച്ച് ഹോട്ടൽ ജീവനക്കാരെ വിശ്വസിപ്പിച്ചു. ഇടക്കിടെ യുഎഇയിലെ തൻ്റെ ജീവിതത്തെപ്പടി ഇയാൾ ഹോട്ടൽ ജീവനക്കരോട് സംസാരിക്കുമായിരുന്നു. നവംബർ 20ന് ഇയാൾ ചെക്കൗട്ട് ചെയ്തു. ചെക്കൗട്ട് ചെയ്യുമ്പോൾ ഇയാൾ ഹോട്ടലിലെ പാത്രങ്ങളടക്കം പലതും മോഷ്ടിച്ചെന്ന് ജീവനക്കാർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here