Advertisement

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര; ശ്രേയാസ് അയ്യർ പുറത്ത്, രജത് പാടിദാർ ടീമിൽ

January 17, 2023
Google News 2 minutes Read

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്ത്. പുറത്ത് പരുക്കേറ്റ ശ്രേയാസ് ഫിറ്റ്നസ് വീണ്ടെടുക്കാനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിച്ചു. മധ്യപ്രദേശ് ബാറ്റർ രജത് പാടിദാർ ശ്രേയാസിനു പകരം ടീമിൽ ഇടം പിടിച്ചു. നാളെയാണ് പരമ്പര ആരംഭിക്കുക. സമീപകാലത്തായി തകപ്പൻ ഫോമിലുള്ള ശ്രേയാസിൻ്റെ പുറത്താകൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസീലൻഡ് ഇന്ത്യയിൽ കളിക്കുക. ഈ മാസം 17, 21, 24 തീയതികളിൽ ഹൈദരാബാദ്, റായ്പൂർ, ഇൻഡോർ എന്നീ വേദികളിൽ ഏകദിനങ്ങളും ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹ്‌മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും.

ഇന്ത്യൻ ടി-20 ടീമിൽ പൃഥ്വി ഷാ തിരികെ എത്തിയപ്പോൾ പരുക്കേറ്റ മലയാളി താരം സഞ്ജു സാംസൺ പുറത്തായി. രാഹുൽ ത്രിപാഠിയും ഋതുരാജ് ഗെയ്ക്വാദും ടീമിലെ ഇടം നിലനിർത്തിയപ്പോൾ ശുഭ്മൻ ഗില്ലും ടി-20 ടീമിൽ തുടരും. ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ശിവം മവി, മുകേഷ് കുമാർ, ജിതേഷ് ശർമ തുടങ്ങിയവരും അടങ്ങിയ ടീമിനെ ഹാർദിക് പാണ്ഡ്യ ആണ് നയിക്കുക. ശ്രീകർ ഭരത്, ഷഹബാസ് അഹ്‌മദ്, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ താരങ്ങൾ ഇടം നേടിയ ഏകദിന ടീമിനെ രോഹിത് ശർമ നയിക്കും. സൂര്യകുമാർ യാദവ് ടീമിൽ തുടരും.

Story Highlights: newzealand india rajat patidar shreyas iyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here