അംഗീകരിക്കപ്പെട്ട് കുസാറ്റ് മാതൃക; സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്കും ആര്‍ത്തവ അവധി

ആര്‍ത്തവ കാലത്ത് പെണ്‍കുട്ടികള്‍ക്ക് അധിക അവധി അനുവദിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ച് എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണെഴ്‌സ്. സര്‍വകലാശാലാ യൂണിയന്റെ നിവേദനം പ്രമേയമായി സ്റ്റുഡന്റ് അഫയേഴ്‌സ് സ്റ്റാന്റിംഗ് കമ്മിറ്റി കണ്‍വീനര്‍ ജി. സഞ്ജീവ് അവതരിപ്പിച്ചത് സമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ആര്‍ത്തവ അവധി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ വിഷയം സിന്ഡിക്കേറ്റില്‍ അവതരിപ്പിക്കാനും തീരുമാനമായി. കുസാറ്റില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ അവധി ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സാങ്കേതിക സര്‍വകലാശാലയും ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. (periods leave in kerala technical university)
കുസാറ്റിലേതിന് സമാനമായി സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞിരുന്നു. കുസാറ്റില്‍ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കാനാണ് സര്‍വകലാശാല അധികൃതരുടെ തീരുമാനം. നിലവില്‍ 75% ഹാജറുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ കുറവാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാം. എന്നാല്‍ ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
നേരത്തെ എംജി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധി അനുവദിച്ചിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിച്ചിരുന്നത്.
Story Highlights: periods leave in kerala technical university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here