Advertisement

Republic day 2023; റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിങ് ദ് റിട്രീറ്റ്; രാഷ്ട്രപതി ഭവനിൽ 25 മുതൽ പൊതുജനത്തിന് സന്ദർശന വിലക്ക്

January 17, 2023
3 minutes Read

ജനുവരി 25 മുതൽ 29 വരെ രാഷ്ട്രപതി ഭവനിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി നൽകില്ലെന്ന് രാഷ്ട്രപതി ഭവൻ ഓഫിസ് അറിയിച്ചു. റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിങ് ദ് റിട്രീറ്റ് ചടങ്ങ് എന്നിവ കാരണമാമാണിത്. റിപ്പബ്ലിക് ദിന പരേഡിന്റെയും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന്റെയും റിഹേഴ്സലുകൾ കാരണം 2023 ജനുവരി 14 നും 28 നും ഇടയിൽ (അതായത് ജനുവരി 14, 21, 28) ഗാർഡ് മാറ്റം ചടങ്ങ് നടക്കില്ലെന്ന് രാഷ്ട്രപതി ഭവൻ നേരത്തെ അറിയിച്ചിരുന്നു.(Republic day 2023 No Tour Of Rashtrapati Bhavan For Public From January 25 To 29)

ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനും ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കും പ്രതീകാത്മകമായ ഒരർഥമുണ്ട്. പടയ്‌ക്ക് സജ്‌ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ട് ഇതു മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാകും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്. പ്രദർശനത്തിനു ശേഷം ഇവയെല്ലാം സമ്മാനിച്ച സർവസൈന്യാധിപന് വാദ്യങ്ങളും മറ്റുമുപയോഗിച്ച് നന്ദിപ്രകടനം കാഴ്‌ചവച്ചശേഷം അവർ ബാരക്കുകളിലേക്കു മടങ്ങും. ജനുവരി 29നു വൈകിട്ട് വിജയ് ചൗക്കിൽ സൈന്യം നടത്തുന്ന ബീറ്റിങ് റിട്രീറ്റ് എന്ന ചടങ്ങാണ് സംഗീതസാന്ദ്രമായ നന്ദിപ്രകടനവും മടക്കയാത്രയും.

Story Highlights: Republic day 2023 No Tour Of Rashtrapati Bhavan For Public From January 25 To 29

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top