കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്‌ലമിനാണ് ഗുരുതരമായി പരുക്കേറ്റത്. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.(students hand amputated while traveling ksrtc at wayanad)
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡിൽ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
റോഡുപണി ഇഴഞ്ഞുനീങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ വലിയ തോതിലുള്ള പ്രതിഷേധം നിലനിന്നിരുന്നു. പരുക്കേറ്റ വിദ്യാർത്ഥിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Story Highlights: students hand amputated while traveling ksrtc at wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here