Advertisement

പുതിയ കാലത്തിനും, ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നാണ് കെ മുരളീധരൻ ഉദേശിച്ചത്; പരിഹസിച്ച് എ എ റഹീം

January 18, 2023
2 minutes Read

പുതിയ കാലത്തിനും, ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നാണ് കെ മുരളീധരൻ പറഞ്ഞതെന്ന് എ എ റഹീം എം പി. എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോൺഗ്രസ് പാർട്ടിയുടെ സ്വഭാവമാണെന്ന കെ മുരളീധരന്റെ പ്രസ്താവനയെ ഫേസ്ബുക്കിലൂടെ വിമർശിക്കുകയായിരുന്നു എ എ റഹീം. (aa rahim mp ridicules k muraleedharans statement)

കോൺഗ്രസിൽ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ഇത്തരക്കാർ നേതൃത്വം നൽകുന്ന ഒരു പാർട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നും എം പി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

പോസ്റ്റിന്റെ പൂ‍ർണ്ണ രൂപം:

“എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണ് അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടിയാണ്.” ശ്രീ കെ മുരളീധരന്റെ പ്രതികരണമാണിത്. കോൺഗ്രസ്സിൽ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. അപ്പോൾ; വിവരമുള്ള മലയാളികൾക്ക് പിന്നെയെങ്ങനെ കോൺഗ്രസ്സിനെ പിന്തുണയ്ക്കാൻ കഴിയും ? എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവർ നേതൃത്വം നൽകുന്ന ഒരു പാർട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയും? ചുരുക്കത്തിൽ, പുതിയ കാലത്തിനും,ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്സ് എന്നാണ് ശ്രീ കെ മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്.”

Story Highlights: aa rahim mp ridicules k muraleedharans statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top