Advertisement

ശാന്തൻപാറയിലെ പന്നിയാർ എസ്റ്റേറ്റിൽ ‘അരിക്കൊമ്പന്റെ’ ആക്രമണം; റേഷൻ കടയുടെ മേൽക്കൂര തകർത്തു

January 18, 2023
Google News 2 minutes Read
Elephant attack at Santhanpara Panniyar Estate

ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കടയിൽ വീണ്ടും അരിക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണം. അരികൊമ്പന്റെ ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. അരികൊമ്പന്റെ ആക്രമണത്തിൽ റേഷൻ കടയുടെ മേൽക്കൂര ഭാഗികമായി തകർന്നിരിക്കുകയാണെന്ന് റേഷൻ കട ഉടമ പറയുന്നു. ( Elephant attack at Santhanpara Panniyār Estate ).

നാട്ടുകാർ ബഹളം വെച്ചാണ് ആനയെ തുരത്തിയത്. രണ്ടുദിവസം മുമ്പാണ് ഇതേ റേഷൻ കട തകർത്ത് അരിക്കൊമ്പൻ ചാക്ക് കണക്കിന് അരി നശിപ്പിച്ചത്. പത്തോളം പേരുടെ ജീവനെടുത്ത കാട്ടാനയാണ് അരിക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്നത്. കാട്ടാനയേ ഉൾവനത്തിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം.

അതേസമയം, പടയപ്പ എന്ന കാട്ടാനയെ പ്രകോപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പ് തീരുമാനമെടുത്തു. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്‌സികളും ആകര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രകോപിപ്പിച്ച ടാക്‌സി കസ്റ്റഡിയിലെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി.

Read Also: പാലക്കാട് വീണ്ടും ഭീതി വിതച്ച് പി ടി-7; സെന്റ് തോമസ് നഗറിലൂടെ കാട്ടാന നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. പടയപ്പ അടക്കമുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ വനംവകുപ്പ് തീരുമാനിച്ചു.

സംഭവത്തിന്റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. ഇത് ഇനി ആവര്‍ത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കി. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം.മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. രണ്ടുമാസം മുമ്പുവരെ ആന കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ആളുകള്‍ പെരുമാറി തുടങ്ങിയതോടെ കാര്യം മാറുകയായിരുന്നു.

Story Highlights: Elephant attack at Santhanpara Panniyar Estate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here