Advertisement

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

January 18, 2023
Google News 2 minutes Read
lucile randon world's oldest known person passed away

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം വയസില്‍ വിടപറഞ്ഞത്. ടൗലോണിലെ നഴ്‌സിഹ് ഹോമിലായിരുന്നു അന്ത്യം.

1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആേ്രന്ദ എന്നറിയപ്പെടുന്ന റാന്‍ഡന്‍ ജനിച്ചത്. 1944ല്‍ കന്യാസ്ത്രീ ആയപ്പോഴാണ് റാന്‍ഡന്‍ ‘ആേ്രന്ദ’ എന്ന പേര് സ്വീകരിച്ചത്. ജെറന്റോളജി റിസേര്‍ച്ച് ഗ്രൂപ്പിന്റെ വേള്‍ഡ് സൂപ്പര്‍ സെന്റേറിയന്‍ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ് റാന്‍ഡനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയത്. 2022ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും റാന്‍ഡന്റെ പേര് ഇടംപിടിച്ചു.

റാന്‍ഡന്‍ തന്റെ അവസാന കാലത്ത് താമസിച്ചിരുന്ന നഴ്‌സിങ് ഹോമില്‍ നിരവധി പേര്‍ക്ക് 2021ല്‍ കൊവിഡ് ബാധിച്ചിരുന്നു. പത്ത് പേര്‍ മരിക്കുകയും ചെയ്തിരുന്നു. കൊവിഡ് ബാധിച്ചെങ്കിലും റാന്‍ഡന്‍ അതിനെയെല്ലാം അതിജീവിക്കുകയായിരുന്നു. തനിക്ക് കൊവിഡ് ബാധിച്ചത് അറിഞ്ഞുപോലുമില്ല എന്നാണ് ആ സമയത്ത് വാര്‍ മാറ്റിന്‍ പത്ത്രതിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.

Read Also: വിശ്വസുന്ദരിയായി അവസാന റാംപ് വാക്ക്; കരച്ചിലടക്കി ഹർണാസ് സന്ധു

കഴിഞ്ഞ വര്‍ഷം അന്തരിച്ച ജപ്പാനിലെ കെയിന്‍ തനാക്കയായിരുന്നു ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി(119 വയസ്).

Story Highlights: lucile randon world’s oldest known person passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here