ഗുസ്തി താരങ്ങളുടെ സമരം; പ്രതിഷേധക്കാരെ നേരിൽ കാണുമെന്ന് അനുരാഗ് ഠാക്കൂർ

ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ പ്രതിഷേധക്കാരെ നേരിൽ കാണുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ന് രാത്രി 10:00 ന് പ്രതിഷേധക്കാരെ കാണുകയും ആവശ്യങ്ങൾ കേൾക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
‘ഗുസ്തിക്കാരുടെ ആരോപണങ്ങൾ കണക്കിലെടുത്ത് കായിക മന്ത്രാലയം ഡബ്ല്യുഎഫ്‌ഐക്ക് നോട്ടീസ് അയയ്ക്കുകയും 72 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന ക്യാമ്പും അടിയന്തര പ്രാബല്യത്തിൽ മാറ്റിവച്ചു. ഞാൻ ഡൽഹിയിൽ പോയി ഗുസ്തിക്കാരെ കാണും, ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. ഞങ്ങൾ അവരോട് സംസാരിക്കുകയും അവരെ കേൾക്കുകയും ചെയ്യും’-അനുരാഗ് ഠാക്കൂർ ANI യോട് പറഞ്ഞു.
ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരെ ഉൾപ്പെടുത്തിയാണ് ഗുസ്തിക്കാർ ഇന്നലെ പ്രതിഷേധം ആരംഭിച്ചത്. സർക്കാർ ഉറപ്പ് മാത്രമാണ് നൽകിയിട്ടുള്ളതെന്നും തൃപ്തികരമായ ഉത്തരമില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം.
Story Highlights: Anurag Thakur to meet protesting wrestlers over sexual assault allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here