Advertisement

10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി തഹസിൽദാർ അറസ്റ്റിൽ

January 19, 2023
Google News 1 minute Read
Bribery Case Idukki Tehsildar arrest

കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി തഹസിൽദാർ വിജിലൻസിന്റെ പിടിയിലായി. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആണ് അറസ്റ്റിലായത്. വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്. കട്ടപ്പനയിലെ വീട്ടിൽ എത്തി പണം നൽകണമെന്നായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

Read Also: കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷങ്ങളുടെ കോഴ ഇടപാട്; മൂന്ന് എംവിഐമാർ പ്രതിമാസം മൂന്നു ലക്ഷം വരെ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ്

10000 രൂപ കൂടുതലാണെന്നും അത് കുറച്ച് നൽകണമെന്നും വരുമാന സർട്ടിഫിക്കറ്റ് വേണ്ടയാൾ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല. അങ്ങനെയാണ് വിജിലൻസിനെ ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരമാണ് പരാതിക്കാരൻ പണവുമായി ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്.

അങ്ങനെയാണ് ഇയാൾ കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പനയിലെ വീട്ടിൽ നിന്ന് വിജിലൻസിന്റെ പിടിയിലായത്. കാഞ്ചിയാർ സ്വദേശിയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് തഹസിൽദാറെ അറസ്റ്റ് ചെയ്തത്. വിജിലൻസിന്റെ കൃത്യമായ ഇടപെടലിന്റെ ഭാ​ഗമായാണ് കൈക്കൂലിക്കാരനായ തഹസിൽദാറെ അറസ്റ്റ് ചെയ്യാനായത്.

Story Highlights: Bribery Case Idukki Tehsildar arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here