ഖത്തർ ലോകകപ്പ് ലോകത്താകെ കണ്ടത് 242 മില്യൺ ആളുകൾ; സർവകാല റെക്കോഡെന്ന് ഫിഫ

ലോകത്താകമാനം എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നുമായി ഖത്തർ ലോകകപ്പ് കണ്ടത് 262 ബില്യൺ ആളുകളെന്ന് ഫിഫ. ഫിഫ തന്നെയാണ് ഔദ്യോഗിക ട്വിറ്ററിലൂടെ ഇന്ന് കണക്കുകൾ പുറത്തുവിട്ടത്. ലോകകപ്പ് ഫൈനൽ മത്സരം മാത്രം 26 മില്യൺ ആളുകൾ കണ്ടതായും കണക്ക്. ലോകകപ്പിലെ സർവകാല റെക്കോർഡാണിതെന്നും ഫിഫ വ്യക്തമാക്കി.(fifa updated attendance list and records in qatar world cup)
2018 ലെ റഷ്യൻ ലോകകപ്പ് കാണാൻ എത്തിയത് 3 ദശലക്ഷം കാണികളായിരുന്നു. എന്നാൽ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലെത്തിയത് 3.4 ദശലക്ഷം കാണികളാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പെന്ന റെക്കോർഡും ഖത്തർ സ്വന്തമാക്കി കഴിഞ്ഞു. 1994 ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയ മത്സരവും ഖത്തറിലേത് തന്നെ.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര് ചികിത്സയില്‍
ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫൈനൽ വീക്ഷിക്കാനെത്തിയത് 88,966 പേരാണ്. 1994 ൽ അമേരിക്കയിൽ വച്ച് നടന്ന ലോകകപ്പിൽ ബ്രസീൽ ഇറ്റലി മത്സരത്തിനെത്തിയ 94,194 പേരെന്ന റെക്കോർഡിന് താഴെയാണ് ഖത്തറെത്തിയത്. 172 ഗോളുകളാണ് ഖത്തറിൽ വലകുലുക്കിയത്. 171 ഗോളുകൾ പിറന്ന 1998, 2014 ലോകകപ്പുകളെ പിറകിലാക്കിയാണ് ഖത്തർ ലോകകപ്പ് റെക്കോഡ് സ്വന്തമാക്കിയത്.
Story Highlights: fifa updated attendance list and records in qatar world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here