വ്യാജ ആദായ നികുതി റീഫണ്ടിംഗ് തട്ടിപ്പ്: 13 മലയാളികള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ കേസ്

വ്യാജ ആദായ നികുതി റീഫണ്ടിലൂടെ തട്ടിപ്പ് നടത്തിയ 31 ആളുകള്‍ക്കെതിരെ കേസ്. കേരള പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം 13 മലയാളികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തവരില്‍ 18 നാവികസേനാ ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടുന്നുണ്ട്. (income tax refund fraud case against 31 people including malayalis)
കേരളത്തിലെ ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ ടി എം സുഗന്തമാല നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കേസില്‍ ഉള്‍പ്പെട്ട ഇരുപതോളം പേര്‍ പിഴ അടയ്ക്കാന്‍ തയാറാകുകയും 22 ലക്ഷം രൂപയിലധികം പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
Read Also: പാലാ നഗരസഭയിലെ തര്‍ക്കം; താന്‍ ഇടപെട്ടിട്ടില്ലെന്ന് ജോസ് കെ മാണി
കണ്ണൂര്‍ ഏഴിമലയിലെ നാവിക അക്കാദമിയിലുള്ള നാവിക ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ എ ജി ക്യാമ്പിലെ ജി ചന്ദ്രന്‍, പേരാവൂര്‍ പൊലീസ് സ്റ്റേഷനിലെ കെ വിനോദ് കുമാര്‍ എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്. വ്യാജരേഖകള്‍ നല്‍കി ആദായ നികുതി റീഫണ്ടിലൂടെ പണം തട്ടിയെന്നാണ് കേസ്. 44 ലക്ഷം രൂപയോളമാണ് റീഫണ്ട് വാങ്ങിയത്. വ്യാജ ഫയല്‍ ക്ലെയിം ചെയ്യുന്നതിനായി ഏജന്റുമാര്‍ 20 ശതമാനത്തിലധികം കമ്മീഷന്‍ വാങ്ങിയിരുന്നു. ഇവരേയും കേസില്‍ പ്രതി ചേര്‍ക്കും.
Story Highlights: income tax refund fraud case against 31 people including malayalis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here