Advertisement

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ഇന്ത്യ

January 19, 2023
Google News 7 minutes Read
India condemns attack on Hindu temples in Australia

ഓസ്‌ട്രേലിയയിൽ രണ്ട് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ലോക്കൽ പൊലീസിനെ സമീപിച്ചതായും കുറ്റവാളികളെ ഉടൻ കണ്ടെത്തി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘ഓസ്‌ട്രേലിയയിൽ അടുത്തിടെ രണ്ട് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി ഞങ്ങൾക്കറിയാം. ഈ നടപടികളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഈ നടപടികളെ ഓസ്‌ട്രേലിയൻ നേതാക്കളും കമ്മ്യൂണിറ്റി നേതാക്കളും അവിടെയുള്ള മത സംഘടനകളും പരസ്യമായി അപലപിച്ചിട്ടുണ്ട്.’- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

‘മെൽബണിലെ ഞങ്ങളുടെ കോൺസുലേറ്റ് ജനറൽ ലോക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ വേഗത്തിലുള്ള അന്വേഷണവും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. വിഷയം ഓസ്‌ട്രേലിയൻ ഗവൺമെന്റുമായി ചർച്ച ചെയ്‌തിട്ടുണ്ട്.’- ബാഗ്ചി കൂട്ടിച്ചേർത്തു.

കാരം ഡൗണിലെ ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം തിങ്കളാഴ്ച തകർത്തതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി 12 ന് മെൽബണിലെ സ്വാമിനാരായണ ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് ‘സാമൂഹ്യ വിരുദ്ധർ’ വികൃതമാക്കിയിരുന്നു.

Story Highlights: India condemns attack on Hindu temples in Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here