വൃത്തിഹീനമായ പ്രവർത്തനം; തൃശൂര്‍ മെഡിക്കല്‍ കോളജ് ക്യാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.
അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
Read Also: പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം
തുടര്‍ച്ചയായ പരാതികള്‍ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും കോഫീഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
Story Highlights: Indian Coffee House in Thrissur Medical College campus license suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here