Advertisement

പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം

January 18, 2023
Google News 2 minutes Read

പറവൂരിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന തുടരുന്നു. പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതുപേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് വ്യാപക പരിശോധന.(paravoor kumbari hotel closed by health dept.)

പറവൂരിലെ കുമ്പാരി ഹോട്ടലിൽ കേടായ ഭക്ഷണം ഉൾപ്പെടെ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഭക്ഷ്യവസ്‌തുക്കൾ എല്ലാം ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. ഇറച്ചിയും പച്ചക്കറിയുൾപ്പെടെ ഫ്രീസറിൽ പഴകിയ നിലയിൽ കണ്ടെത്തി. ഇന്ന് പറവൂരിലെ എല്ലാ മേഖലകളിലും ആരോഗ്യവകുപ്പിന്റെ പരിശോധനയുണ്ടാകും. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയാൽ നടപടിയുണ്ടാകും.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

അതേസമയം എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധയിൽ ഒരാൾ കസ്റ്റഡിയിൽ. മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് എഴുപത് പേരാണ്. നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച്ച് നടത്തും. ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

Story Highlights: paravoor kumbari hotel closed by health dept.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here