Advertisement

‘ജോസ് എവിടെപ്പോയാലും പ്രശ്‌നക്കാരന്‍’; സിപിഐഎം അനുഭവിച്ച് തുടങ്ങിയിട്ടേയുള്ളൂവെന്ന് ജോസഫ് വിഭാഗം

January 19, 2023
Google News 3 minutes Read
saji manjakkadamban

പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളുടേയും ഒടുവില്‍ കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് സിപിഐഎം വഴങ്ങേണ്ടി വന്നതിന്റേയും പശ്ചാത്തലത്തില്‍ രൂക്ഷ പരിഹാസവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജോസ് കെ മാണി എവിടെപ്പോയാലും പ്രശ്‌നക്കാരനാണെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. ജോസിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ സിപിഐഎം മുട്ടുമടക്കി. സിപിഐഎം അനുഭവിക്കാനിരിക്കുന്നതേ ഉള്ളൂവെന്നും സജി മഞ്ഞക്കടമ്പന്‍ വ്യക്തമാക്കി. (kerala congress joseph gorup against jose k mani)

‘കേരള കോണ്‍ഗ്രസ് എം മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം സിപിഐയും അഭിപ്രായപ്പെടുകയുണ്ടായി. അയലത്തെ വീട്ടില്‍ ഒരു കല്യാണത്തിന് ക്ഷണിച്ചാല്‍ പോയി പങ്കെടുത്ത് സഹകരിക്കുക എന്നതിന് അപ്പുറത്തേക്ക് പെണ്ണ് കൊള്ളില്ല, വേറെ പെണ്ണിനെയാക്ക് എന്നൊക്കെ പറയുന്ന തരത്തിലുള്ള സമീപനമാണ് ജോസ് കെ മാണിയുടേത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. വടി വെട്ടാന്‍ പോയിട്ടേയുള്ളൂ. ജനങ്ങള്‍ക്ക് സിപിഐഎമ്മിനോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു’. സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.

Read Also: ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ

ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം ബിനു പുളിക്കക്കണ്ടത്തെ മാറ്റി ജോസിന്‍ ബിനോവിനെ തെരഞ്ഞെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.

Story Highlights: kerala congress joseph gorup against jose k mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here