പൊതുമധ്യത്തിൽ അധിക്ഷേപിച്ചെന്ന സഹതാരത്തിന്റെ പരാതി: ബോളിവുഡ് താരം രാഖി സാവന്ത് അറസ്റ്റിൽ

ബോളിവുഡ് താരം രാഖി സാവന്ത് അറസ്റ്റിൽ. പൊതുമധ്യത്തിൽ അധിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി സഹതാരം ഷെർലിൻ ചോപ്ര നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് അംബോലി പൊലീസ് രാഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2022ലാണ് രാഖിക്കെതിരെ ഷെർലിൻ പരാതി നൽകുന്നത്. നവംബറിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ തന്റെ വിഡിയോ രാഖി അനുവാദമില്ലാതെ പ്രദർശിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ പരാതിയിലാണ് രാഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ രാഖി സമർപ്പിച്ച മുൻകൂർ ജാമ്യഹർ ജി മുംബൈ സെഷൻസ് കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിനായി നടി പൊലീസ് സ്റ്റേഷനിൽ ഹാജരായി.
കഴിഞ്ഞ വർഷം സംവിധായകൻ സാജിദ് ഖാനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് ഷെർലിനെതിരെ രാഖി പരസ്യമായി രംഗത്തു വന്നിരുന്നു. ആരുടെ ഭാഗത്താണ് ശരിയെന്ന് പൊലീസിനറിയാമെന്നായിരുന്നു രാഖിയുടെ പ്രസ്താവന. ഇതിനെത്തുടർന്ന് രാഖിയ്‌ക്കെതിരെ ഷെർലിൻ മാനനഷ്ടത്തിന് കേസും ഫയൽ ചെയ്തിരുന്നു.
Story Highlights: Rakhi Sawant gets arrested for using ‘objectional language’, claims Sherlyn Chopra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here