വഴി സൗകര്യമില്ല, ആശുപത്രിയിലെത്താന്‍ പ്രയാസം; അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ച് സുരേഷ് ഗോപി

മതിയായ വഴി സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ പ്രയാസപ്പെടുന്ന അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന് സുരേഷ് ഗോപി. പ്രത്യേകം രൂപകൽപന ചെയ്ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി നൽകിയത്. ബിജെപി മുൻ വക്താവ് സന്ദീപ് വാര്യരാണ് സ്ട്രക്ച്ചറുകള്‍ കൈമാറിയത്. ഊരുനിവാസികളുടെ യാത്ര ദുരിതം തിരിച്ചറിഞ്ഞാണ് താരത്തിന്റെ ഇടപെടൽ.(suresh gopi helping hands in attappadi)
മാസങ്ങൾക്ക് മുൻപ് കടുകുമണ്ണ ഊരിലെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് സൗകര്യം ഒട്ടുമില്ലാത്ത അട്ടപ്പാടിയിലെ 8 ആദിവാസി ഊരിലേക്കുമായി രോഗികളെ എത്തിക്കാൻ സ്ട്രക്ച്ചറുകള്‍ നൽകിയത്. സുരേഷ് ഗോപിക്ക് വേണ്ടി സന്ദീപ് വാര്യർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് സ്ട്രക്ച്ചറുകള്‍ കൈമാറി.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര് ചികിത്സയില്‍
റോഡ് സൗകര്യമില്ലാത്തതിനാൽ രോഗികളെ പുതപ്പിലും മുളം തണ്ടിലുമെറ്റിയാണ് കിണറ്റുകര, മുളക്കര, കടുകുമണ്ണ, തൊടുക്കി തുടങ്ങി 8 ആദിവാസി ഊരുകളിലെ ആളുകൾ ഇപ്പോഴും ആശുപത്രിയിലെത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഊരുനിവാസികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്ട്രക്ച്ചറുകള്‍ നിർമ്മിച്ച് നൽകാൻ സുരേഷ് ഗോപി തീരുമാനിച്ചത്.
Story Highlights: suresh gopi helping hands in attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here