Advertisement

ഷൂട്ടിങ് ഇല്ലാതിരുന്നിട്ടും അന്ന് ഷാരൂഖ് സാർ എനിക്കുവേണ്ടി സെറ്റിൽ വന്നു, എന്നെ കംഫർട്ടാക്കി; വിജയ് സേതുപതി

January 19, 2023
Google News 2 minutes Read

ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് വിജയ് സേതുപതി. അദ്ദേഹം വളരെ സ്വീറ്റ് ആയിരുന്നു. വളരെ നല്ല അനുഭവമായിരുന്നു. ഷാരൂഖിനൊപ്പം ആദ്യം അഭിനയിക്കുമ്പോള്‍ തനിക്ക് പരിഭ്രാന്തി ഉണ്ടായിരുന്നു,കാരണം അദ്ദേഹം വളരെ വലിയ കലാകാരനാണ് എന്നും വിജയ് സേതുപതി പറഞ്ഞു.(vijay sethupathi about shah rukh khan)

ദേശീയ മാധ്യമമായ പി ടി ഐക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി അനുഭവം പങ്കുവച്ചത്. ആദ്യ ദിവസത്തെ ഷൂട്ടിൽ അദ്ദേഹം തന്നെ കംഫര്‍ട്ടാക്കി. അന്ന് അദ്ദേഹത്തിന് സീന്‍ ഉണ്ടായിരുന്നില്ല, പക്ഷേ എനിക്ക് വേണ്ടി അദ്ദേഹം അവിടെ ഉണ്ടായിരുന്നു.അദ്ദേഹം ഒരു മാന്യനാണ്. താന്‍ ഒരുപാട് വര്‍ഷമായി സിനിമയിലുള്ള ആളാണെന്നോ സൂപ്പര്‍ താരമാണെന്നോ ഒന്നും ഷാരൂഖ് ഭാവിച്ചില്ല. താന്‍ ശരിക്കും ഷാരൂഖ് സാറിനൊത്ത് ഒരുപാട് സമയം ചിലവഴിച്ചു എന്നാണ് വിജയ് സേതുപതി പറയുന്നത്.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

“അദ്ദേഹം വളരെ സ്വീറ്റ് ആയിരുന്നു. വളരെ നല്ല അനുഭവമായിരുന്നു അത്. ആദ്യ ദിവസം ഞാനൽപ്പം പരിഭ്രാന്തനായിരുന്നു, കാരണം അദ്ദേഹം വലിയ കലാകാരനാണ്. പക്ഷേ അദ്ദേഹം എന്നെ കംഫർട്ടാക്കി. അന്ന് അദ്ദേഹത്തിന് സീൻ ഉണ്ടായിരുന്നില്ല, പക്ഷേ എനിക്കുവേണ്ടി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഒരു മാന്യനാണ്. താൻ ഒരുപാട് വർഷമായി സിനിമയിലുള്ളയാളാണെന്നോ സൂപ്പർ താരമാണെന്നോ ഒന്നും ഷാരൂഖ് ഭാവിച്ചില്ല. ഞാൻ ശരിക്കും ഷാരൂഖ് സാറിനൊത്ത് ഒരുപാടു സമയം ചിലവഴിച്ചു.” വിജയ് സേതുപതി പറഞ്ഞു.

Story Highlights: vijay sethupathi about shah rukh khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here