Advertisement

കമ്മീഷന്‍ പണം ആവശ്യപ്പെട്ട് സിപിഐയുടെ റേഷന്‍ വ്യാപാരി സംഘടന സമരത്തിലേക്ക്; ശബ്ദസന്ദേശം പുറത്ത്

January 20, 2023
Google News 3 minutes Read

കമ്മീഷന്‍ ആവശ്യപ്പെട്ട് സിപിഐയുടെ റേഷന്‍ വ്യാപാരികളുടെ സംഘടന പ്രതിഷേധത്തിലേക്ക്. കമ്മീഷന്‍ പണം കിട്ടാതെ റേഷന്‍ ധാന്യങ്ങളുടെ പണം അടയ്ക്കരുതെന്ന് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ നിര്‍ദേശം നല്‍കി. താലൂക്ക് സപ്ലൈയര്‍ ഓഫിസര്‍ ആവശ്യപ്പെട്ടാലും പണം അടയ്ക്കരുതെന്നാണ് നിര്‍ദേശം. ഇത് സമരത്തിന്റെ ഭാഗമാണെന്നും കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ പറയുന്നു. (CPI’s ration traders association protest demanding the commission)

ഓരോ താലൂക്കിലും ഡിസംബര്‍ മാസം കമ്മീഷന്‍ ലഭിക്കാതെ പണം അടയ്ക്കില്ല എന്ന കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്നാണ് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ നല്‍കിയിരിക്കുന്ന ശബ്ദ സന്ദേശം. കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പ്രിയന്‍ കുമാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തെത്തിയിട്ടുണ്ട്.

Read Also: Republic Day 2023: റിപ്പബ്ലിക് ദിനാഘോഷം; ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം

സിപിഐ മന്ത്രിയായ ജി ആര്‍ അനില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് ഭരിക്കുമ്പോള്‍ സിപിഐയുടെ റേഷന്‍ വ്യാപാരികളുടെ സംഘടന പ്രതിഷേധത്തിലേക്ക് നീങ്ങുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് റേഷന്‍ വ്യാപാരികള്‍ക്ക് കടുത്ത സമ്മര്‍ദം ഉണ്ടാകുന്നുണ്ടെന്നും അതിന് ഒരു കാരണവശാലും വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് സംഘടന. വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഒരു സമരത്തിലേക്കാണ് തങ്ങള്‍ നീങ്ങുന്നതെന്നും കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രിയന്‍ കുമാര്‍ വ്യക്തമാക്കുന്നുണ്ട്.

Story Highlights: CPI’s ration traders association protest demanding the commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here