പ്രതിമാസം പെൻഷൻ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി; ചേരാനുള്ള അവസാന ദിനം മാർച്ച് 31

വിരമിക്കൽ കാലത്തെ കുറിച്ച് ഇന്നേ ചിന്തിച്ച് തുടങ്ങണം. കാരണം, ഇന്ന് നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും നാളെ വലിയ വിലയാണ് ലഭിക്കുക. അതുകൊണ്ട് തന്നെ മികച്ച പെൻഷൻ ( earn monthly pension ) നൽകുന്ന പദ്ധതികൾ ഏതെന്ന അന്വേഷണത്തിലാകും പലരും. അത്തരമൊരു പദ്ധതിയാണ് കേന്ദ്ര സർക്കാരിന്റെ വയ വന്ദന യോജന ( central govt scheme ).
എൽഐസി വഴിയാണ് വയ വന്ദന യോജനയിലേക്ക് നിക്ഷേപിക്കേണ്ടത്. 60 വയസ് കഴിഞ്ഞവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. വാർഷിക പെൻഷൻ വേണ്ടവർക്ക് പദ്ധതിയിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,56,658 രൂപയാണ്. പ്രതിമാസത്തിലാണ് പെൻഷൻ വേണ്ടതെങ്കിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,62,162 രൂപയാണ്.
Read Also: ആദായ നികുതി ലാഭിക്കാൻ 3 വഴികൾ; മുന്നിലുള്ളത് 70 ദിവസം മാത്രം
പത്ത് വർഷത്തേക്ക് പെൻഷൻ ലഭിക്കുന്ന പദ്ധതിയാണ് ഇത്. ഇത് പ്രകാരം ലഭിക്കുന്ന കുറഞ്ഞ പെൻഷൻ 1000 രൂപയാണ്. എത്ര രൂപ പെൻഷൻ വേണം എന്നതനുസരിച്ച് നിക്ഷേപവും കൂട്ടാം. വയ വന്ദന യോജനയിൽ പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് പ്രതിമാസം 9,250 രൂപ പെൻഷനായി ലഭിക്കും. പത്ത് വർഷത്തെ കാലാവധി അവസാനിച്ചാൽ അവസാന പെൻഷൻ ഗഡുവിനൊപ്പം നിക്ഷേപിച്ച തുക കൂടി തിരികെ ലഭിക്കും.
2023 മാർച്ച് 31 ആണ് പദ്ധതിയിൽ ചേരാനുള്ള അവസാന ദിവസം.
Story Highlights: earn monthly pension central govt scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here